ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വ്യായാമം എന്നുള്ള കാര്യത്തിനെ കുറിച്ചാണ്. എല്ലാവർക്കും അറിയാം എല്ലാവർക്കും അത്യന്താപേക്ഷിതമാണ് പ്രമേഹ രോഗി ആയാലും അല്ലെങ്കിലും ഒക്കെ തന്നെ വ്യായാമം അത്യാവശ്യമാണ്.മോഡേൺ കാലഘട്ടത്തിൽ നമ്മൾ നമ്മുടെ ജോലികൾ പലതും മെഷീൻസ് ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ വരുമ്പോൾ നമ്മുടെ വ്യായാമം ഒരുപാട് കുറയുകയും അതിൻറെ അനന്തരഫലമായി ഒരുപാട് ഊർജ്ജം കെട്ടിക്കിടക്കയും ശരീരത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ വിതയ്ക്കുകയും പുതിയ പുതിയ പ്രമേഹരോഗികളെ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. വ്യായാമം എന്നുള്ള ഒരു കാര്യത്തിന് നമ്മൾ ഒരുപാട് ഊന്നൽ കൊടുക്കേണ്ടതാണ് അത് പ്രമേഹരോഗിയായി കഴിഞ്ഞല്ല ചെറിയ കുട്ടികൾ മുതൽ തന്നെ ഒരുപാട് സ്ട്രെസ്സും ടെൻഷനും ഒക്കെ അനുഭവിക്കുന്ന ഒരു കാലഘട്ടമാണ്.
സ്കൂളുകൾ തന്നെ ഏകദേശം രാവിലെ ഏഴുമണിക്ക് പോയ കുട്ടികൾ ചിലവർ തിരിച്ചു വരുന്ന അഞ്ചുമണിയോടെയാണ് യാത്രയും സ്കൂളും ഒക്കെ കഴിഞ്ഞു വരുമ്പോൾ അത്രയും സമയവും ആവും. അത് കഴിയുമ്പോൾ കൈയും കാലും കഴുകി ഒന്ന് ആഹാരം കഴിച്ചാൽ ഉടനെ ഒന്നെങ്കിൽ കമ്പ്യൂട്ടർ ഗെയിംസിലേക്ക് ടിവിയിലേക്ക് ആണ് ശ്രദ്ധ അങ്ങനെയിരിക്കുമ്പോഴേക്കും അമ്മ അവരെ പിടിച്ച് ഹോംവർക്ക് ചെയ്യാൻ ഇരുത്തും പിന്നെ അവർക്ക് എവിടെയാണ് വ്യായാമം ചെയ്യാനായി സമയം. പക്ഷേ ഇതെല്ലാം ഒരു ദിനചര്യ ആവേണ്ടത് ഒരു കുട്ടിയെ നമ്മൾ ആരോഗ്യമുള്ള ഒരു കുട്ടിയായിട്ട് വളരണമെങ്കിൽ ഭാവിയിൽ ഒരു ജീവിതശൈലി രോഗം വരാതിരിക്കണമെങ്കിൽ ഈ ഹോംവർക്ക് നോടൊപ്പം ഈ മറ്റുകാര്യങ്ങളോടൊപ്പം തന്നെ വ്യായാമത്തിന് ഒരു ഊന്നൽ നൽകേണ്ടത് അത്യാവശ്യമാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.