പ്രമേഹരോഗ ചികിത്സ വിജയകരമായി നമുക്ക് പൂർത്തിയാക്കാൻ സാധിക്കുന്നുണ്ടോ എന്ന് അറിയാൻ സാധിക്കുന്ന ഒരു പരിശോധനയെ കുറിച്ച് സംസാരിക്കാം. അമ്പിലേറ്ററി ഗ്ലൂക്കോസ് ലൂക്കോസ് മോണിറ്ററി എന്ന ഒരു നൂതന സംവിധാനത്തിനെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. പ്രമേഹരോഗം എടുക്കുകയാണെങ്കിൽ പ്രമേഹ രോഗ ചികിത്സ അതിൻറെ ടാർഗറ്റ് അല്ലെങ്കിൽ കൃത്യമായിട്ട് നമുക്ക് പൂർത്തീകരിക്കാൻ സാധിക്കുന്നുണ്ടോ എന്നറിയണമെങ്കിൽ നമ്മൾ ചെയ്യുന്ന പരിശോധനകളും ഒന്ന് ഫാസ്റ്റിംഗ് ഗ്ലൂക്കോസ് രണ്ടാമത്തെ ആഹാര ശേഷമുള്ള ഗ്ലൂക്കോസ് മൂന്നാമത് എച്ച്ബിയൻസി അല്ലെങ്കിൽ ഏകദേശം കഴിഞ്ഞ് മൂന്നു മാസക്കാലത്തെ ആവറേജ് നമ്മൾ വിശേഷിപ്പിക്കുന്ന ആ പരിശോധന. ഇത് മൂന്നും ചെയ്താലും പലപ്പോഴും നമുക്ക് തോന്നാറുള്ള ചികിത്സകർക്ക് അനുഭവപ്പെടാറുള്ള ഒരു കാര്യമെന്ന് പറഞ്ഞ് ഷുഗറിന്‍റെ ഒരുപാട് വരുന്ന ഏറ്റക്കുറച്ചിലുകൾ വ്യതിയാനങ്ങൾ പലപ്പോഴും നമുക്ക് അറിയാൻ സാധിക്കാറില്ല.
എച്ച് ബി എ വൺ സി ഏകദേശം ഒരു ആവറേജ് ആയതുകൊണ്ട് ഒരു ഫാസ്റ്റിംഗ് വളരെ കുറഞ്ഞിട്ട് ആഹാര ശേഷമുള്ള ഒരുപാട് കൂടുകയാണെങ്കിൽ നോർമൽ ആയിരിക്കും. അത് നോക്കി നമ്മൾ ആശ്വസിച്ചാൽ ഒരുപക്ഷേ നമ്മുടെ ചികിത്സ വിജയമാക്കാൻ നമുക്ക് സാധിക്കുകയില്ല കാരണം പ്രമേഹ രോഗ ചികിത്സയിൽ ഇന്ന് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യവും കൂടിയുണ്ട് അതിനെ ഗ്ലസിയബിലിറ്റി വേരിയബിൾ എന്ന് പറയും. അതായത് ഷുഗർ ഒരു ദിവസത്തിൽ 24 മണിക്കൂറിൽ വരുന്ന വ്യതിയാനങ്ങളും ഒരു ദിവസവും അടുത്ത ദിവസവും തമ്മിൽ നമ്മളെ താരതമ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഇവയെല്ലാം തന്നെ പ്രമേഹ രോഗ ചികിത്സ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം ഒരുപാട് വ്യതിയാനങ്ങളുണ്ടായാൽ നമ്മൾ പ്രമേഹത്തിന്റെ കോംപ്ലിക്കേഷൻസ് സംഗീർണതകൾ പ്രത്യേകിച്ച് മൈക്രോവേസ്കുലർ എന്ന് പറയുന്ന നാഡീവ്യൂഹത്തിന്റെയും മറ്റും ഒക്കെ തകരാറുകൾ കൂടാനുള്ള സാധ്യതയുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.