കൂർക്കംവലി എന്ന ഒരു ആരോഗ്യ പ്രശ്നത്തെ സംബന്ധിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. എല്ലാവർക്കും ഒരു തമാശയായിട്ടാണ് സാധാരണ തോന്നാറുള്ളത് എന്നാൽ എല്ലാ കൂർക്കം വലികളും അത്ര നിസ്സാരക്കാരല്ല ചില ആരോഗ്യ പ്രശ്നങ്ങളും ഇതുകൊണ്ട് ഉണ്ടാവാറുണ്ട്. അത് മുതിർന്നവരായാലും ചെറിയ കുട്ടികളിലായാലും വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് കുട്ടികളിൽ പ്രത്യേകിച്ച് അവരുടെ പല്ലിൻറെ ഷേപ്പ് മാറുകയും പല്ല് ഉന്തി വരുന്നതിനുമുള്ള കാരണം ആകുന്നുണ്ട്. ഇത് പ്രത്യേകിച്ച് പ്രശ്നമുണ്ടാക്കുന്ന കൂർക്കം വലികൾ നാം നേരത്തെ കണ്ടെത്തേണ്ടത് അത് ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ്. നമ്മുടെ ശ്വസന പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് നമ്മുടെ ശ്വസനം തുടങ്ങുന്നത് മൂക്കിൻറെ ദ്വാരങ്ങൾ മുതൽ ശ്വാസകോശം വരെ ആണ്.
മൂക്കിൻറെ ദ്വാരത്തിൽ നിന്നും തുടങ്ങുന്ന ശ്വസനം മൂക്കിന്റെ പിൻഭാഗത്ത് തൊണ്ടയിലേക്ക് പ്രവേശിക്കുകയും തൊണ്ടയിൽ നിന്നും നമ്മുടെ സ്വന പേടകത്തിലൂടെ ശ്വാസനാളത്തിലേക്ക് പ്രവേശിക്കുകയും അവിടുന്ന് ശ്വാസകോശങ്ങളിൽ എത്തി അവിടെവെച്ച് എയർ എക്സ്ചേഞ്ച് അഥവാ കാർബൺ ഡേ ഓക്സിജൻ എക്സ്ചേഞ്ച് ചെയ്യുന്നത്. ഈ അപ്പർ എയർവെയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് പ്രധാനമായും കൂർക്കം വലിക്ക് കാരണമാകുന്നത് അപ്പുറമുള്ള പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ അത് മുകളിലുള്ള പ്രശ്നങ്ങൾ ആയിരിക്കാം പ്രധാനമായും മൂക്കിൻറെ പാലത്തിൻറെ ഗുരുതരമായ വളവു ഉണ്ടാവുക.
മൂക്കിൽ ദശവളർച്ച ഉണ്ടാവുക അടഞ്ഞിരിക്കുന്ന അലർജി കാരണം എപ്പോഴും അടഞ്ഞിരിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുക അതല്ലെങ്കിൽ മൂക്കിൻറെ പിൻഭാഗം പോയിട്ട് തൊണ്ടയിലേക്ക് ജോയിൻ ചെയ്യുന്ന ഭാഗത്ത് അഡിനോയിഡ് ഗ്രന്ഥികൾ കൂടുതൽ വീങ്ങി തടിക്കുക കുട്ടികളാണ് കാണുന്നത് അതല്ലെങ്കിൽ ചെറുനാര നീളം കൂടുതലോ ചെറുനാര ഭാഗത്ത് കൂടുതൽ തടിപ്പുകൾ ഉണ്ടാവുകയും ചെയ്യുക വലിയ ടോൺസിലുകൾ തൊണ്ടയിൽ ഉണ്ടാവുക നാവിൻറെ പിൻഭാഗം കൂടുതൽ വീർത്ത് വീങ്ങി ഇരിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുക ഈ കാര്യങ്ങളെല്ലാം തന്നെ ശ്വസനം നടക്കുമ്പോഴുള്ള എയർവെയിലിൽ ബ്ലോക്ക് ഉണ്ടാവുകയും അത് കൂർക്കം വലി പോലുള്ള ശബ്ദത്തിന് കാരണമാവുകയാണ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.