കഴിഞ്ഞ ജന്മത്തിലെയും ഈ ജന്മത്തിനെയും കർമ്മഫലം നാം അനുഭവിക്കുന്നു അതിനാൽ ഓരോ വ്യക്തിയും അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വ്യത്യസ്തമാകുന്നു. എന്നാൽ നാം നമ്മുടെ കുടുംബ ദേവതയെയോ ഇഷ്ട ദേവതയെയോ നിത്യേന പ്രാർത്ഥിക്കുന്നതിലൂടെ ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ വരുന്ന ബുദ്ധിമുട്ടുകൾക്കും ദുരിതങ്ങൾക്കും ശമനം വന്നുചേരുന്നു. ഇഷ്ടദേവത എന്ന് പറയുന്നത് നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സിനെ തൃപ്തി നൽകുന്ന ദേവത ആകുന്നു ഈ ദേവതയെ അതിനാൽ നാം സ്വയം തിരിച്ചറിയേണ്ട ദേവതയാകുന്നു എന്നാൽ ജ്യോതിഷപ്രകാരം ഓരോരുത്തരുടെയും ജന്മനക്ഷത്രത്താലും ജാതകശാല നമ്മുടെ ഇഷ്ട ദേവതയെ നമുക്ക് തിരിച്ചറിയുവാൻ സാധിക്കുന്നതാണ് ഈ വീഡിയോയിലൂടെ ആരാണ് നിങ്ങളുടെ ഇഷ്ട ദേവത എന്നും ഓരോ നക്ഷത്ര പ്രകാരം നാം ഈ ദേവതയുടെ അനുഗ്രഹത്തിനായി എന്തെല്ലാം ചെയ്യണം.
എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നിങ്ങൾ ഇഷ്ടദേവതയെ ഉപാസിക്കുന്നവർ ആണെങ്കിൽ ആ ഉപാസന മാറ്റരുത് ജ്യോതിഷപ്രകാരം ആരാണ് ഓരോ നക്ഷത്രക്കാരുടെ ഇഷ്ടദേവത എന്ന് മാത്രം ഈ വീഡിയോയിൽ പറയുന്നു എന്നാൽ മുൻജന്മ ബന്ധത്താൽ വന്ന് ചേരുന്ന ദേവതയാണ് അതിനാൽ ജാതകശാല വരുന്ന ദേവത തന്നെ ഇഷ്ടദേവത ആവണം എന്നില്ല. ഏത് ദേവതയെ ആരാധിക്കുമ്പോൾ മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കുന്നുവോ ആ ദേവതയാണ് നിങ്ങളുടെ ഇഷ്ട ദേവത എന്ന് തിരിച്ചറിയണം. ജാതകത്തിൽ ഒരു വ്യക്തിയുടെ ജാതകം പരിശോധിച്ചു അവരുടെ ഇഷ്ട ദേവതയെ കണ്ടെത്തുവാൻ സാധിക്കുന്നതാണ് എന്നാൽ ഈ കാര്യം വിശദമായി അവരുടെ ഗ്രഹനില പരിശോധിച്ച ശേഷം മാത്രമേ പറയുവാൻ സാധിക്കൂ.
ചില വ്യക്തികൾക്ക് സ്വമേധയാ ഒരു ദേവതയോടെ വല്ലാത്ത ഒരു ആത്മബന്ധം തോന്നുന്നതാണ് അത്തരത്തിൽ നിങ്ങൾക്ക് അനുഭവപ്പെട്ടാൽ തീർച്ചയായും ആ ദേവതയുമായി മുൻജന്മ ബന്ധമോ അല്ലെങ്കിൽ അപ്രകാരം എന്തെങ്കിലും ബന്ധം നിങ്ങൾക്ക് ഉണ്ടാക്കുന്നത് ആണ് ഒരു വ്യക്തിയുടെ ജാതകത്തിലെ അഞ്ചാം ഭാവാധിപൻ അഞ്ചിൽ നിൽക്കുന്ന ഗ്രഹം അഞ്ചിൽ ദൃഷ്ടിയുള്ള ഗ്രഹം കൂടാതെ ഏറ്റവും ബലമുള്ള ഗ്രഹം എന്നിവ വിശദമായി വിശകലനം ചെയ്തതിനുശേഷം ആണ് അവരുടെ ഇഷ്ട ദേവതയെ നാം കണ്ടു പിടിക്കുന്നത്.കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.