എല്ലാ ആളുകളെയും പോലെ സമാധാനം സന്തോഷവുമായി ഫ്ലാറ്റിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയായിരുന്നു രഞ്ജു. എന്നാൽ സാധാരണ ദിവസങ്ങളിലെ പോലെ തന്നെ കഴിഞ്ഞുപോയ ആ ദിവസം രാത്രി ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഉണ്ടായത്. എട്ടുമാസം ഗർഭിണിയായിരുന്ന അവസ്ഥയിലായിരുന്നു രഞ്ജു അപ്പോൾ ഉണ്ടായിരുന്നത്. രഞ്ജുവിന്റെ ഫ്ലാറ്റിന് നേരെ ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റിനകത്തു നിന്നും രാത്രി ഭയങ്കരമായ പാട്ടും ബഹളവും ഉച്ചത്തിലുള്ള സംസാരങ്ങളും കേൾക്കാൻ തുടങ്ങിയപ്പോൾ രഞ്ജുവിനെ ഒരുപാട് അസ്വസ്ഥത അതുമൂലം ഉണ്ടായി.
അതുകൊണ്ടുതന്നെ അവൾ പുറത്തിറങ്ങി. ആ ഫ്ലാറ്റിലുള്ള ഹാരിഷ് എന്ന വ്യക്തിയോട് സൗണ്ട് കുറയ്ക്കാൻ പറയണം എന്ന് തന്നെ ഉറപ്പിച്ചാണ് വന്നത്. അതിനു മുൻപ് തന്നെ പലരും ഈ അസ്വസ്ഥത പ്രകടമാക്കിയെങ്കിലും അവർ ശബ്ദം കുറയ്ക്കാൻ തയ്യാറായിരുന്നില്ല. വീണ്ടും വീണ്ടും ശബ്ദം കൂട്ടി വരുന്ന ഒരു അവസ്ഥയായപ്പോൾ രഞ്ജുവിന് അസഹനീയമായി തോന്നി.
അവരെ ചീത്ത വിളിക്കണം എന്ന ഉറപ്പിൽ തന്നെയാണ് രഞ്ജു ആ കഥയിൽ മുട്ടിയത്. കഥക് തുറന്നത് ഹാരിഷ് തന്നെയായിരുന്നു. രഞ്ജു ഇവരോട് ശബ്ദം കുറയ്ക്കാൻ ഉച്ചത്തിൽ പറഞ്ഞ ആ ദേഷ്യത്തിന് ഹാരിഷ് തന്റെ കൈയിലുണ്ടായിരുന്ന തോക്ക് എടുത്തു രഞ്ജുവിന് നേരെ വെടിയുതിർത്തു. എന്നാൽ ഇത് അടുത്തുള്ള ഫ്ലാറ്റിലെ ഒരു വ്യക്തി കണ്ടിരുന്നു തുടർന്ന് പോലീസിൽ കേസ് കൊടുക്കുകയും അന്വേഷണങ്ങൾ ഉണ്ടാവുകയും ചെയ്തു. എത്രയൊക്കെ അന്വേഷണങ്ങൾ ഉണ്ടായി എങ്കിൽ കൂടിയും രഞ്ജുവിനെയും അവളുടെ വയറിനകത്തുള്ള കുഞ്ഞിനെയും രക്ഷിക്കാൻ ആർക്കും സാധിച്ചില്ല.