നെഞ്ചുവേദന ഉണ്ടാകുമ്പോൾ സ്വയം ചികിത്സിക്കുന്ന ആളുകളാണ് എങ്കിൽ ഇതറിഞ്ഞിരിക്കണം.നിങ്ങളുടെ ഹൃദയപേശികളുടെ ആരോഗ്യം ഇനി എങ്ങനെ നിലനിർത്താം.

ഇന്നത്തെ സമൂഹത്തിൽ ആളുകൾക്ക് അറിവ് കൂടുതലാണ് എന്നത് യഥാർത്ഥത്തിൽ ഒരു വലിയ പ്രശ്നമാണ്. ഈ അറിവ് കൂടുതലാണ് ഇവരെ ഒരു വലിയ രോഗിയാക്കി മാറ്റാനുള്ള കാരണമായി മാറുന്നത്. യഥാർത്ഥത്തിൽ ഏതെങ്കിലും തരത്തിലുള്ള ചെറിയ അവസ്ഥകൾ ഉണ്ടാകുമ്പോൾ ഇത് എന്തിന്റേതാണ് എന്ന് സ്വയമേ ചിന്തിച്ച് സ്വയം ചികിത്സകൾ ചെയ്യുന്ന ആളുകളാണ് ഇന്ന് സമൂഹത്തിൽ കൂടുതലും നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ മോശപ്പെട്ട ഒരു അവസ്ഥയിലേക്ക് ഇവരുടെ ആരോഗ്യം പിന്നീട് എത്തിച്ചേരുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

   

യഥാർത്ഥത്തിൽ ചെറിയ ഒരു നെഞ്ചുവേദന വരികയോ അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുമ്പോൾ ഇത് ഗ്യാസ് ആണ് എന്ന് തന്നെ ഉറപ്പിച്ച് ഇതിനുവേണ്ടി ഇഞ്ചിനീര് കഴിക്കുന്ന ആളുകളാണ് ഇന്ന് സമൂഹത്തിൽ കൂടുതലും കാണപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള നെഞ്ച് വേദനകൾ ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ ഹൃദയപേശികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. സ്വയം ചികിത്സകൾ നടത്തുമ്പോൾ ഹൃദയത്തിന്റെ മസിലുകൾക്ക് ശക്തി കുറയാനുള്ള കാരണമായി ഇത് മാറും.

പിന്നീട് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നതിനും മരണത്തിനുപോലും കാരണമാകുന്ന സാഹചര്യങ്ങൾ കണ്ടുവരുന്നു. ഹൃദയത്തിന്റെ സർജറികൾക്ക് ശേഷം പലരും പറയാറുണ്ട് ഇറച്ചി മാംസം എന്നിവ ഭക്ഷിക്കരുത് എന്നത്. എന്നാൽ ഇറച്ചിയും മറ്റു മാംസം മുട്ട എന്നിവ ഭക്ഷിക്കുന്നത് കൊണ്ട് യഥാർത്ഥത്തിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഹൃദയത്തെ നശിപ്പിക്കാൻ ഏറ്റവും വലിയ കാരണമാകുന്നത് വെളുത്ത അരി മൈദ പഞ്ചസാര എന്നിങ്ങനെയുള്ള ഭക്ഷണങ്ങളാണ്. ഇവ ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *