ശരീരത്തിന് എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിച്ചേരേണ്ട പ്രവർത്തനങ്ങളെ സുഗമമാക്കുന്നത് രക്തക്കുഴലുകളുടെ പ്രവർത്തനമാണ്. എന്നാൽ ഈ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകളും രക്തക്കുഴലിലെ രക്തപ്രവാഹത്തിന് സ്പീഡിൽ ഉണ്ടാകുന്ന വേഗത കൂടുന്നതോ ആണ് ഒരു തരത്തിൽ പറഞ്ഞാൽ ബ്ലഡ് പ്രഷർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്. ഇത്തരത്തിൽ ശരീരത്തിന്റെ ബ്ലഡ് പ്രഷർ ക്രമാതീതമായി വർധിക്കുന്നതുപോലെ തന്നെ ആ വ്യക്തിയുടെ ശരീരത്തിൽ പല രീതിയിലുള്ള അസ്വസ്ഥതകളും പ്രകടമാകും. ഏറ്റവും അധികമായും കണ്ണിനെ വല്ലാത്ത രീതിയിലുള്ള കാഴ്ചമങ്ങുന്ന ഒരു തോന്നൽ, ഉറക്കക്കുറവ്, ചിലർക്ക് തലകറങ്ങുന്നതുപോലെ തോന്നുക,
ചിലർക്ക് കണ്ണിന് ഒരു കനം അനുഭവപ്പെടുക എന്നിവയെല്ലാം തോന്നാറുണ്ട്. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ എല്ലാം പ്രകടമാകുമ്പോൾ ഇത് ബ്ലഡ് പ്രഷർ കൂടിയതിന്റേതാകാം എന്ന് ഉറപ്പിക്കാം. ബ്ലഡ് ടെസ്റ്റുകളിലൂടെയോ പ്രഷർ വേരിയേഷൻ ടെസ്റ്റ് ചെയ്യുന്നതിലൂടെയോ ഇത് ഉറപ്പിക്കാനാകും. നിങ്ങളുടെ ഭക്ഷണം നിയന്ത്രണവും ജീവിതശൈലി നിയന്ത്രണവും ആണ് ഈ പ്രശ്നത്തിനുള്ള ഏറ്റവും നല്ല പരിഹാരം. ഭക്ഷണത്തിൽ ധാരാളമായി ചെറുമത്സ്യങ്ങൾ ഉൾപ്പെടുത്തുകയാണ് പ്രധാനമായും ചെയ്യേണ്ട കാര്യം.
ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ശ്രദ്ധിക്കണം. അടങ്ങിയ ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എങ്കിലും ഇവയെല്ലാം കറിവെച്ച് ഉപയോഗിക്കാനായി ശ്രമിക്കണം. വറുത്തത് പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. മോര്, തൈര് എന്നിവ നിങ്ങൾക്ക് നല്ല പ്രോബയോട്ടിക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയിൽ അല്പം ഇഞ്ചി നല്ലപോലെ ചതച്ചു ചേർത്ത ശേഷം ഉപയോഗിക്കുക. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാൻ പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് മധുരം ചുവന്ന മാംസങ്ങൾ എന്നിവ.