ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മാനസിക ആരോഗ്യത്തിൽ ഉണ്ടാകുന്ന ചില തകരാറുകൾ. പ്രധാനമായും ശരീരത്തിന്റെ പല ഭാഗങ്ങളും ഉണ്ടാകുന്ന രോഗാവസ്ഥകൾ ടെസ്റ്റ്കളിലൂടെ കണ്ടെത്താൻ സാധിക്കും എന്നതാണ് വാസ്തവം. എന്നാൽ മാനസികമായ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ ഒരു ടെസ്റ്റിലൂടെ കണ്ടെത്താൻ സാധിക്കില്ല എന്നതും തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമാണ്. ഇത്തരത്തിലുള്ള മാനസിക വൈകല്യങ്ങൾ കാണിക്കുന്ന ആളുകളാണ് എങ്കിൽ ഇവരുടെ ചില ടെസ്റ്റുകളിലൂടെ ഏത് അവയവത്തിന്റെ തകരാറുകൊണ്ടാണ് ഇത്തരം പ്രശ്നമുണ്ടായത് എന്ന് മനസ്സിലാക്കാനാകും.
പ്രധാനമായും ഹോർമോണുകളുടെ വേരിയേഷൻ കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അധികവും കണ്ടുവരാറുള്ളത്. അതുകൊണ്ടുതന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഇത്തരം അവസ്ഥയ്ക്ക് ഒരു പ്രധാന കാരണമായി മാറാറുണ്ട്. നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന ചില അവസ്ഥകളും ഈ മാനസിക വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടാക്കാം. തലച്ചോറിന് ബാധിക്കുന്ന രീതിയിലുള്ള ചില ജീവിതശൈലികൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കാരണമാകും.
ആ ഭാഗത്തേക്കുള്ള ചില നാഡീവ്യൂഹങ്ങൾക്കുണ്ടാകുന്ന തകരാറു കൊണ്ടും ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകാം. ശരിയായ ചികിത്സകൾ കൃത്യമായ സമയങ്ങളിൽ നൽകുക എന്നതിന് ഇവർ കാണിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിയണം. പ്രത്യേകിച്ചും സാധാരണ ആളുകൾ പ്രകടനത്തിൽ നിന്നും അല്പം വ്യത്യസ്തമായിരിക്കും ഇവരുടെത്. കരയേണ്ട സാഹചര്യങ്ങൾ ചിലപ്പോൾ ചിരിക്കുക, ചിരിക്കുന്ന സാഹചര്യങ്ങൾ കരയുകയോ, ഒരു തരത്തിലുള്ള വികാരങ്ങളും കാണിക്കാതെ മൂകം ആയിരിക്കുന്ന അവസ്ഥകൾ എല്ലാം മാനസിക പ്രശ്നങ്ങളുടെ ലക്ഷണമാണ്. കൃത്യസമയങ്ങളിൽ ചികിത്സ നൽകുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.