ഏറ്റവും അധികം ശ്രീരാമസ്വാമിയോടുള്ള ഭക്തിപ്രകടമാക്കിയ ഒരു വ്യക്തിയാണ് ഹനുമാൻ സ്വാമി എന്നാണ് മനസ്സിലാക്കേണ്ടത്. പ്രാർത്ഥനയിൽ മാത്രമല്ല മനസ്സിലും ശരീരത്തിലും ശ്രീരാമസ്വാമി മാത്രമാണ് എന്നാണ് ഹനുമാൻ സ്വാമിയുടെ ജീവിതം നമുക്ക് കാണിച്ചു തന്നിട്ടുള്ളത്. ഹനുമാൻ സ്വാമി ഇത്രയേറെ ശ്രീരാമാസ്വാമി ഭക്തൻ ആയതുകൊണ്ട് തന്നെ സ്വാമിയുടെ രണ്ടുതരത്തിലുള്ള ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും പരസ്പരം വ്യത്യസ്തങ്ങളാണ്. ആദ്യമായി നൽകിയിരിക്കുന്ന ചിത്രത്തിൽ ഹനുമാൻ സ്വാമിയുടെ നെഞ്ച് പിളർന്ന് കാണിക്കുമ്പോൾ അകത്ത് ശ്രീരാമസ്വാമിയും ദേവിയുടെയും ചിത്രമാണ് കാണാനാകുന്നത്.
രണ്ടാമത് നൽകിയിരിക്കുന്ന ചിത്രം മഹാനുമാൻ സ്വാമിയുടെ പഞ്ചമുഖ ചിത്രമാണ്. ഈ രണ്ടു ചിത്രങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം നിങ്ങൾ മനസ്സിൽ നല്ലപോലെ ധ്യാനിച്ച് പ്രാർത്ഥിച്ചു തിരഞ്ഞെടുക്കണം. മനസ്സിന് ഒരുപാട് അടുപ്പവും സ്നേഹവും തോന്നിയ ചിത്രം ആയിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. തൊടുകുറി ശാസ്ത്രം എന്നത് ഒരുപാട് ശക്തിയുള്ള ശാസ്ത്രമാണ്. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹത്തിന്റെ പൂർത്തീകരണത്തെക്കുറിച്ച് ഈ തൊടുകുറി ശാസ്ത്രത്തിലൂടെ മനസ്സിലാക്കാം.
നിങ്ങൾ തിരഞ്ഞെടുത്തത് ആദ്യത്തെ ശ്രീരാമസ്വാമിയെ നെഞ്ചിൽ കാണിക്കുന്ന ചിത്രമാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്ന് മനസ്സിലാക്കാം. നിങ്ങൾ നിങ്ങളുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിച്ചു കിട്ടുന്നതിന് വേണ്ടി അടുത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം. ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഒരു വെറ്റില മാലസ്വാമിക്ക് സമർപ്പിച് പ്രാർത്ഥിക്കുക. ഒപ്പം തന്നെ ഒരു താലത്തിൽ കുങ്കുമവും സമർപ്പിക്കണം. രണ്ടാമത്തെ ചിത്രം വരുന്ന ആളുകളാണ് എങ്കിലും ഇവരുടെ മനസ്സിലുള്ള ആഗ്രഹം സാധിച്ചു കിട്ടാൻ ഹനുമാൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക.