ഏതൊരു ഭാര്യ ഭർത്താക്കന്മാരെയും പോലെ അല്പം വഴക്കും, മദ്യപാനവും എല്ലാം തന്നെയായി കൊണ്ടായിരുന്നു അവരുടെയും കുടുംബ ജീവിതം മുന്നോട്ടു പോയത്. എന്നും മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുമായിരുന്ന റൂബിക്ക് ഇഷ്ടം തന്നെയായിരുന്നു. കാരണം വഴക്കുണ്ടാകുമെങ്കിലും ജോലി കഴിഞ്ഞു വരുമ്പോൾ പണം റൂബിയുടെ കയ്യിൽ തന്നെയാണ് ഏൽപ്പിച്ചിരുന്നത്. സ്ഥിരമായി ഇത്തരത്തിലുള്ള വഴക്ക് ഉണ്ടാകുന്നതിനെ തുടർന്ന്, സാധാരണ ദിവസങ്ങളെ പോലെ തന്നെ ആ ദിവസവും കടന്നുപോയി.
ഒരു ദിവസം അജയിന്റെ ശവശരീരം വീടിനടുത്തുള്ള ഒരു സ്കൂളിൽ നിന്നും പോലീസ് കണ്ടെടുത്തു. പോലീസിനെ ആദ്യം മുതലേ അജയ്ന്റെ ഭാര്യ റൂബിയെ തന്നെയായിരുന്നു സംശയമുണ്ടായിരുന്നത്. എങ്കിലും അവളുടെ അഭിനയം കണ്ടപ്പോൾ പോലീസ് തെറ്റിദ്ധരിച്ചു. വീടിനു മുകളിൽ താമസിച്ചിരുന്ന റൂബിയുടെ അകന്ന ഒരു ബന്ധുവായിരുന്ന പയ്യനുമായി രൂബിയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള ഒരു ബന്ധമാണ് പിന്നീട് അജയന് ഇല്ലാതാക്കി ഇവർക്ക് രണ്ടുപേർക്കും കൂടി ഒരുമിച്ച് ജീവിക്കണമെന്ന് ചിന്ത ഉണ്ടാക്കിയത്.
എന്നും വരുന്നതു പോലെ തന്നെ കള്ളുകുടിച്ചു വന്ന അജയനെ അന്ന് ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ആ ചെറുപ്പക്കാരൻ കുത്തി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം എന്തു ചെയ്യണം എന്നറിയാതെ അവരുടെ വീടിനകത്ത് തന്നെയും ഒരു ദിവസം ശവശരീരം സൂക്ഷിച്ചു. പിന്നീടാണ് സ്കൂളിന്റെ മുറ്റത്ത് കൊണ്ടുപോയി ഇട്ടത്. രൂപയുടെയും കുട്ടികൾ അന്നേദിവസം അമ്മയുടെ വീട്ടിലേക്ക് പോയതുകൊണ്ട് അവർ ഇതൊന്നും അറിഞ്ഞില്ല. പോലീസിന്റെ തന്ത്രപരമായ കണ്ടെത്തലിലൂടെ ഈ കേസ് തെളിയുകയാണ് ഉണ്ടായത്.