പ്രായമാകും തോറും ആളുകൾക്ക് വ്യായാമം ചെയ്യാൻ ശരീരങ്ങൾ സമ്മതിക്കാത്ത ഒരു അവസ്ഥ വരും. പ്രത്യേകം ആയി പ്രായം കൂടുന്തോറും കാൽമുട്ടുകൾക്ക് വേദന കൂടുന്ന ഒരു സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ കാലുകൾക്ക് അധികം പ്രഷർ വരുന്ന രീതിയിലുള്ള വ്യായാമങ്ങൾ ഇവർക്ക് ചെയ്യാൻ സാധിക്കില്ല. എന്നാൽ പ്രമേഹവും ഹൃദയസമ്പന്തമായ ബുദ്ധിമുട്ടുകളും ഉള്ളവരാണ് എങ്കിൽ വ്യായാമം ചെയ്യുക എന്നത് നിർബന്ധമാണ്. ഇത്തരക്കാർക്ക് ചെയ്യാവുന്ന നല്ല വ്യായാമ രീതികൾ പരിചയപ്പെടാം.
ഏറ്റവും എളുപ്പത്തിൽ ഇവർക്ക് ചെയ്യാവുന്ന വ്യായാമമാണ് നീന്തൽ. നീന്തൽ ചെയ്യുന്ന സമയത്ത് ഹൃദയം നല്ല രീതിയിൽ തന്നെ വർദ്ധിക്കുകയും, ആരോഗ്യകരമായ രീതിയിൽ ഹൃദയവും, ശരീരത്തിന്റെ ഭാരവും നിയന്ത്രിക്കാനും, ശരീരത്തിന് പൂർണമായ ഒരു ആയാസം ലഭിക്കുകയും ചെയ്യും. എന്നാൽ പ്രായം ആയാളാണ് എങ്കിൽ നീന്താൻ അറിയാത്തവർക്ക് നീന്തൽ പഠിച്ചു വരിക എന്നത് അല്പം പ്രയാസം ആയിരിക്കും. അതുകൊണ്ട് ഇവർക്ക് സൈക്ലിംഗ് പോലുള്ള വ്യായാമമുറകൾ ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം.
ഇങ്ങനെ സൈക്ലിങ് ചെയ്യുന്ന സമയത്ത് കാലുകൾക്ക് അധികം പ്രഷർ വരുന്നില്ല അതുകൊണ്ടുതന്നെ കൂടുതൽ എളുപ്പത്തിൽ നല്ല വ്യായാമ മുറിയായി ഇത് പാലിക്കാം. ഈ സൈക്ലിങ് ചെയ്യുന്നതും പ്രയാസമായിട്ടുള്ള ആളുകളാണ് എങ്കിൽ കാലുകളുടെ ഭാഗത്തിന് അധികം റിസ്ക് ഇല്ലാത്ത രീതിയിൽ ശരീരത്തിന്റെ മുകൾഭാഗം മാത്രമായി ചെയ്യുന്ന വ്യായാമങ്ങൾ ചെയ്യുന്നതാണ് അനുയോജ്യം. ഏത് വ്യായാമങ്ങൾ ചെയ്യുമ്പോഴും ഹൃദയമിടിപ്പ് പെട്ടെന്ന് വർദ്ധിക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതാണ് കൂടുതൽ ഉത്തമം.