പ്രമേഹം ഇല്ലാത്തവരെന്ന് തെറ്റിദ്ധരിക്കുന്നവരും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

പ്രമേഹം അതിന്റെ ഏറ്റവും കൂടിയ അളവിൽ എത്തുന്നത് 200 പോയിന്റ് എന്ന് കാണിക്കുമ്പോഴാണ്. എന്നാൽ യഥാർത്ഥത്തിൽ 200 താഴെയായി 125 മുതൽ മുകളിലേക്ക് കാണുന്നതും പ്രമേഹത്തിന്റെ മുൻ സൂചനകളായി തന്നെ മനസ്സിലാക്കാം. പ്രീ ഡയബറ്റിക് കണ്ടീഷൻ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. കൃത്യമായ പറയുകയാണെങ്കിൽ പ്രമേഹത്തിന്റെ ഈ പ്രീ ഡയബറ്റിക് കണ്ടീഷനിൽ ഇതിനെ നിയന്ത്രിക്കാൻ ആയാൽ പിന്നീട് പ്രമേഹം എന്നൊരു അവസ്ഥയിലേക്ക് കടക്കാതെ നിങ്ങൾക്കും സുരക്ഷിതരായി ജീവിക്കാം.

   

ഈ പ്രമേഹം എന്ന അവസ്ഥ ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ശരീരം കൂടുതൽ രോഗാതുരമായ ഒരു അവസ്ഥയിലേക്കാണ് മാറാൻ പോകുന്നത്. കാരണം ഓരോ അവയവങ്ങളെയും കാർന്നെടുത്ത് അതിന്റെ ആരോഗ്യവും പ്രവർത്തനശേഷിയും നശിപ്പിക്കുന്ന ഒരു രോഗാവസ്ഥയാണ് ഈ പ്രമേഹം. നിത്യവും കഴിക്കുന്ന നിങ്ങളുടെ ഭക്ഷണത്തിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടായിരിക്കണം ഇതിന്റെ നിയന്ത്രണങ്ങൾ ഓരോ വ്യക്തിയും സ്വയം ചെയ്യേണ്ടത്.

ഇന്റർമിറ്റൻ ഫാസ്റ്റിംഗ് പോലുള്ള ഡയറ്റുകൾ നല്ല രീതിയിൽ പാലിക്കുകയാണ് എങ്കിൽ പ്രമേഹത്തിനെയും അതിന്റെ അനുബന്ധ രോഗാവസ്ഥകളെയും നിയന്ത്രിക്കാൻ സാധിക്കും. ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും അതിന്റെ ഏറ്റവും ചുരുങ്ങിയ അളവിൽ മാത്രം കഴിക്കാൻ ശ്രമിക്കുക. ചോറ് പോലുള്ള കാർബോഹൈഡ്രേറ്റുകൾ പരമാവധിയും ഒഴിവാക്കി ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കാം. മധുരം അധികം ഉള്ള പഴവർഗങ്ങൾ ഒഴിവാക്കാം. ഉച്ചഭക്ഷണത്തിനുശേഷം ഒരു കപ്പ് തൈര് കഴിക്കുന്നത് നല്ല പ്രോബൈഓട്ടിക്ക് പ്രവർത്തിക്കും. ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമം നിർബന്ധമായും ചെയ്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *