നിങ്ങളുടെ കോൺഫിഡൻസ് കുറയ്ക്കുന്ന ഈ മുടി പ്രശ്നം ഇനി ഒരു നിസ്സാര പ്രശ്നം.

തലമുടി കൊഴിഞ്ഞു പോവുക എന്നുള്ളത് പലരുടെയും മാനസിക ആരോഗ്യത്തെ പോലും ബാധിക്കുന്ന കാര്യമാണ്. ഒരു മുടി കൊഴിഞ്ഞാൽ ആ ഭാഗത്ത് ഗ്യാപ്പ് വന്നല്ലോ എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അതുപോലെതന്നെയാണ് അകാല നരയും. പ്രായം 20, 25 ആകുമ്പോഴേക്കും മുടി നരച്ചു തുടങ്ങുന്ന ഒരു അവസ്ഥയാണ് ഈ അകാല നര. നിങ്ങൾക്കും ഇത്തരത്തിലുള്ള അകാല നര പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിന്റെ കാരണം നിങ്ങളുടെ ജീവിതശൈലിൽ വന്ന ചില പ്രശ്നങ്ങൾ കൊണ്ടാണ്.

   

ഭക്ഷണരീതിയും ജീവിതശൈലിയും ആരോഗ്യകരമല്ല എന്നതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തെ കൂടുതൽ അലട്ടും. ശരീരത്തിലെ മെലാനിൻ കണ്ടന്റ് കുറയുന്നതിന് ഭാഗമായും അകാലനര എന്ന അവസ്ഥ ഉണ്ടാക്കാം. അമിതമായ സ്ട്രെസ്സ് ടെൻഷൻ എന്നിവ അനുഭവിക്കുന്ന ആളുകൾക്കും ഇത്തരത്തിൽ അകാലനര വളരെ പെട്ടെന്ന് തന്നെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ സോഷ്യൽ മീഡിയ അഡിക്ഷനിൽ പെട്ടു കിടക്കുകയാണ്.

അതുകൊണ്ടുതന്നെ ഉറക്കക്കുറവ് ഇവർക്ക് ഉണ്ടാകുന്നതും സാധാരണ അവസ്ഥയായി കാണപ്പെടുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഉറക്കക്കുറവും മാനസിക സമ്മർദ്ദവും തന്നെയാണ് മുടികൊഴിച്ചിലും അകാലനരയ്ക്കും ഏറ്റവും പ്രധാന കാരണങ്ങളായി മാറുന്നത്. നിങ്ങളുടെ ജീവിതശൈലിയിൽ ഒരു പൊളിച്ച് പണി നടത്തിയാൽ തന്നെ ഇത്തരം പ്രശ്നങ്ങളെയെല്ലാം നിയന്ത്രിക്കാനും മാറ്റിയെടുക്കാനും സാധിക്കും. നിത്യം കഴിക്കുന്ന ഭക്ഷണത്തിൽ ധാരാളമായി ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തുക. ധാരാളമായി വെള്ളം കുടിക്കുക ദിവസവും അല്പസമയം വെയിൽ കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *