അത്ഭുതകരമായ ഒരു പഴം അല്ലെങ്കിൽ പച്ചക്കറി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് നെല്ലിക്ക. കാരണം ശരീരത്തിന്റെ ആരോഗ്യസ്ഥിതി നിലനിർത്തുന്നതിനും ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്ന ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് കൊണ്ട് സാധിക്കും. നിലക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി തന്നെയാണ് അധികവും ഇതിന് കാരണമാകുന്നത്.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ നെല്ലിക്കയ്ക്ക് വലിയ പങ്ക് ഉണ്ട്. പ്രത്യേകിച്ച് ഈ കൊറോണ കാലം കഴിഞ്ഞ സമയത്ത് ആളുകൾ അധികവും കഴിച്ചിരുന്നത് നെല്ലിക്കയും മഞ്ഞളും ചേർത്തുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ തന്നെയാണ്. അത്രയേറെ ആരോഗ്യ ഗുണങ്ങൾ നമുക്ക് നൽകാൻ സാധിക്കുന്ന ഒന്നാണ് നെല്ലിക്ക. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുള്ള ആളുകൾക്ക് നെല്ലിക്ക ദിവസവും ഒന്നോ രണ്ടോ കഴിക്കുന്നത് ജ്യൂസ് ആക്കി കഴിക്കുന്നത് ഫലം ചെയ്യും.
തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക കഴിക്കുന്നതും നെല്ലിക്ക തിളപ്പിച്ച വെള്ളം ചൂടാറിയശേഷം ഉപയോഗിച്ച് കുളിക്കുന്നതും ഒരുപോലെ ഫലം ചെയ്യും. ചെറിയ കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും നെല്ലിക്ക കഴിക്കുന്നത് കൊണ്ട് ഫലം കാണാറുണ്ട്. കാൽസ്യം പൊട്ടാസ്യം അയൺ എന്നിങ്ങനെ ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങളുടെ എല്ലിനും പല്ലിനും മുടിക്കും എല്ലാം തന്നെ നെല്ലിക്ക ഗുണകരമാണ്.ഭക്ഷണം തീരെ കഴിക്കാത്ത ആളുകളാണ് എങ്കിൽ ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ വിശപ്പ് കൂടുന്നതായി കാണാം. ചർമ്മത്തിലുള്ള ചുളിവുകളും മറ്റും മാറുന്നതിനും നെല്ലിക്ക കഴിക്കുന്നത് സഹായിക്കും. എന്നാൽ ശ്രദ്ധിക്കേണ്ടത് രണ്ടിൽ കൂടുതൽ നെല്ലിക്ക ഒരു ദിവസം കഴിക്കരുത് എന്നതാണ്.