നല്ല വിദ്യാഭ്യാസം നേടണം എന്ന ആഗ്രഹത്തോടെ കൂടി തന്നെ ജീവിച്ചിരുന്ന പെൺകുട്ടിയായിരുന്നു ആയിഷ. അവളുടെ വീട്ടുകാർക്കും ഇവൾ പഠിക്കാൻ പോകുന്നതിൽ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ പഠനകാലത്ത് ഇവർക്ക് അവളുടെ കൂടെ പഠിച്ചിരുന്ന താഴ്ന്ന ജാതിയിൽ പെട്ട ഒരു ചെറുക്കനുമായി ഇഷ്ടത്തിലായി. എന്നാൽ ഈ ഇഷ്ടം വീട്ടുകാർ എതിർക്കാൻ തുടങ്ങി. കാരണമായി പറഞ്ഞിരുന്നത് അവൻ താഴ്ന്ന ജാതിയിൽ പെട്ടവനാണ് എന്നതാണ്. ജാതി മതപ്രശ്നങ്ങൾ വളരെയധികം ഉയർന്നുനിൽക്കുന്ന നാട്ടിലാണ് ആയിഷയും ജീവിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവരുടെ കുടുംബത്തിലുള്ള എല്ലാവരും ജാതി പ്രശ്നം നോക്കുന്നവരായിരുന്നു.
ആയിഷ ഇഷ്ടപ്പെട്ടിരുന്ന ചെറുക്കൻ താഴ്ന്ന ജാതിക്കാരനാണ് എന്ന് അറിഞ്ഞു ഉടനെ തന്നെ അച്ഛനും വീട്ടുകാരെല്ലാം തന്നെ ഇതിനെ എതിർക്കാൻ തുടങ്ങി. എന്നാൽ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് താനെന്നും ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കും എന്നും ആയിഷ ഉറപ്പിച്ചു തന്നെ പറഞ്ഞു. എന്നാൽ ആയിഷയുടെ ഇത്തരം മറുപടിയും ആയിഷയുടെ പ്രവർത്തികളും കൊണ്ട് അച്ഛന്റെ രോഷാകുലനാകാൻ തുടങ്ങി.
ഒരിക്കൽ ഇഷ്ടപ്പെട്ട ചെറുക്കനോടൊപ്പം രണ്ടോ മൂന്നോ ദിവസം താമസിച്ചതിന് ശേഷമാണ് ആയിഷ വീട്ടിലേക്ക് തിരിച്ചുവന്നത്. ഇത് അച്ഛനെ കൂടുതൽ പ്രകോപിതനാക്കി, അമ്മയ്ക്ക് ആ ബന്ധത്തിൽ താല്പര്യക്കുറവ് ഉണ്ടായിരുന്നു എങ്കിലും, മകളോടൊപ്പം നിൽക്കാനായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ അമ്മയെ തന്ത്രപൂർവ്വം തന്നെ വീട്ടിൽ നിന്നും ഒഴിവാക്കി. മകൾ തനിച്ചുള്ള സമയത്ത് അച്ഛൻ വെടിവെച്ച് മകളെ കൊല്ലുകയായിരുന്നു. ശേഷം ഒരു ചുവന്ന ബാഗിൽ ആക്കി അവളെ വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തു.