വയറിനകത്ത് ഇത്തരത്തിൽ പ്രയാസം അനുഭവപ്പെടുന്നുണ്ടോ, അൾസറിന്റെ എത്ര പഴകിയ അവസ്ഥയും മാറും.

ധഹനവ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവ് കുറവുകൊണ്ട് പല ദഹന ബുദ്ധിമുട്ടുകളും നമുക്ക് അനുഭവപ്പെടാറുണ്ട്. പ്രധാനമായും മലബന്ധം ആയുസ്സ് ചിലപ്പോഴൊക്കെ ക്യാൻസറിന് പോലും കാരണങ്ങൾ ഇടയാക്കാറുണ്ട്. എച്ച് ബൈ പൈലോറി പോലുള്ള വയസ്സുകളാണ് ഇത്തരത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. അതുകൊണ്ട് തന്നെ നല്ല പ്രോബയോട്ടിക്കുകൾ കഴിച്ച് ഈ പ്രശ്നത്തെ പരിഹരിക്കാം. ഇതിനായി തൈര് തന്നെയാണ് നല്ല ഒരു എളുപ്പത്തിൽ ലഭിക്കാവുന്ന പ്രൊബയോട്ടിക്ക്.

   

ദഹനേന്ദ്രിയത്തി ന്റെ അല്ലെങ്കിൽ ആമാശയത്തിന്റെ കുടലുകളുടെ ഏറ്റവും അഗ്രഭാഗത്തായി കാണപ്പെടുന്ന ചില ബാക്ടീരിയകളുടെ പ്രവർത്തനം വർദ്ധിക്കുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കും. നമ്മുടെ ജീവിതശൈലിയും ഭക്ഷണ ശൈലിയും തന്നെയാണ് കൂടുതലും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. എങ്കിലും പാരമ്പര്യമായി വന്ന ചേരുന്ന ചില ഘടകങ്ങളും ഇതിന് ഇടയാക്കാറുണ്ട്. ഏതൊരു ഭക്ഷണത്തിനോടൊപ്പം സാലഡ് നിർബന്ധമായും ഉൾപ്പെടുത്തുക. ഉച്ചഭക്ഷണത്തിനോട് ഒപ്പമാണ് എങ്കിൽ ഈ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തി കൊണ്ടുള്ള സാലഡ് ധാരാളമായി ഉപയോഗിക്കാം. ഇതിലേക്ക് ഒലീവ് ഓയിലും കൂടി ചേർത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യും.

തേങ്ങാപ്പാൽ ചേർത്ത് കൊണ്ട് അവിയൽ പോലുള്ളവ ഉണ്ടാക്കി കഴിക്കുന്നതും കൂടുതൽ ഗുണം നൽകുന്നുണ്ട്. ഈവനിംഗ് സ്നാക്സിന് പകരമായി പഴങ്ങൾ കട്ട് ചെയ്ത് സാലഡ് രൂപത്തിൽ കഴിക്കാം. ഇതിലേക്ക് കസ്കസും കൂടി ചേർത്ത് കഴിക്കുകയാണെങ്കിൽ വയർ സംബന്ധമായ പ്രശ്നങ്ങൾക്ക് കൂടുതൽ പരിഹാരമായി മാറും. ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും അധികം എരിവോ ഉപ്പോ അധികം ചേർക്കാതെ കഴിക്കുക. മധുരവും പരമാവധിയും ഒഴിവാക്കാം. മഞ്ഞൾപൊടി ധാരാളമായി ഉപയോഗിച്ച് ഏത് ഭക്ഷണവും പാകം ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *