ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽ പുകവലി മദ്യപാനം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് മിക്കപ്പോഴും ക്യാൻസർ എന്ന രോഗത്തിന് കാരണമാകുന്നത് എന്ന് പലർക്കും തെറ്റ് ധാരണ ഉണ്ട്. യഥാർത്ഥത്തിൽ ഇത്ര പുകവലി മദ്യപാനം എന്നിവയെക്കാൾ ഉപരിയായി നിങ്ങളെ ഒരു രോഗിയായി മാറ്റുന്നത് നിങ്ങളുടെ അടുക്കളയിൽ വരുത്തുന്ന തെറ്റുകളാണ്. പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളും ചില ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗവും ആണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾക്ക് കാരണമാകുന്നത്.
പ്രധാനമായും എല്ലാം കറികളിലും ഭക്ഷ്യവിഭവങ്ങളിലും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഉപ്പ്. എന്നാൽ ഈ ഉപ്പ് സൂക്ഷിച്ചു വയ്ക്കുന്ന പാത്രം പ്ലാസ്റ്റിക്കോ, അലൂമിനിയമോ ആകുന്നത് ദോഷം ചെയ്യും, ചില്ലു കുപ്പികളിലോ, ഭരണികളിലോ, മൺപാത്രങ്ങളിലോ ആണ് ഉപ്പ് എപ്പോഴും സൂക്ഷിക്കേണ്ടത്. ഭക്ഷണം പാകം ചെയ്യുന്നത് ഏതു പാത്രത്തിലാണ് എങ്കിൽ കൂടിയും ഇത് എപ്പോഴും വൃത്തിയും കോറൽ മറ്റ് ഇല്ലാത്തതായിരിക്കണം. പ്രത്യേകിച്ചും നോൺസ്റ്റിക്ക് പാത്രങ്ങളിൽ കോട്ടിങ്ങ് ഇളകിപ്പോരുന്ന ഒരു അവസ്ഥയുണ്ട് എങ്കിൽ, ഈ പാത്രങ്ങളിൽ പാകം ചെയ്യാതിരിക്കുന്നതാണ് ഉത്തമം ഇങ്ങനെ ചെയ്യുന്നത് ക്യാൻസർ ഉണ്ടാക്കാനുള്ള ഒരു വലിയ കാരണമാണ്.
ഇരുമ്പ് അലൂമിനിയം പോലുള്ള മെറ്റൽ പാത്രങ്ങളിൽ പുളിയുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യുന്നത്, ഇവ സൂക്ഷിക്കുന്നത് രോഗാവസ്ഥകൾക്ക് ഇടയാക്കും. അല്പം വില കൂടുതലാണെങ്കിലും നല്ല ക്വാളിറ്റി ഉള്ള പാത്രങ്ങൾ തന്നെ വാങ്ങി അടുക്കളയിൽ ഉപയോഗിക്കുക. ഉപയോഗിക്കുന്ന എണ്ണയും ആരോഗ്യകരമല്ല എങ്കിൽ രോഗാവസ്ഥകൾ തീർച്ചയായും വരും. ഏറ്റവും നല്ല എണ്ണ നമ്മൾ തന്നെ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയും, ഒലിവ് ഓയിൽ ഉപയോഗിക്കുന്നതും ആണ്.