ജോലിക്ക് പോകുന്ന അച്ഛനമ്മമാരുടെ സ്ഥിരം ശീലമാണ് പോകുന്ന സമയത്ത് കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് ആകാതിരിക്കാൻ വേണ്ടി അയൽ വീടുകളിലും സ്വന്തം ബന്ധക്കാരുടെ വീടുകളിലും ഏൽപ്പിക്കുക എന്നുള്ളത്. എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്ന സമയത്ത് നിങ്ങൾ അറിയേണ്ട ഒരു കാര്യമുണ്ട് നിങ്ങളുടെ കുഞ്ഞ് അവരുടെ കയ്യിൽ സുരക്ഷിതരല്ല എന്ന കാര്യം. നിങ്ങളുടെ പൊന്നോമയാണ് എങ്കിലും മറ്റുള്ളവർക്ക് അവർ ഒരു ഉപകരണമായി മാറാതിരിക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം. നിങ്ങളുടെ ഭാഗത്തുനിന്നും വരുന്ന ഈ ഒരു ചെറിയ പിഴവ് ഭാവി നിങ്ങളെ വേദനിപ്പിക്കുന്ന ഒരു മുറിവായി മാറും. അങ്ങനെയുള്ള ഒരു കുഞ്ഞിന്റെ കഥയാണ് ഇവിടെ പറയുന്നത്.
ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥിനിയാണ് ദയ. അച്ഛനും അമ്മയും ജോലിക്ക് പോകുന്നത് കൊണ്ടുതന്നെ സ്കൂൾ വിട്ടു വന്നാൽ അവരുടെ മുകളിലെ വീട്ടിൽ താമസിക്കുന്നവരുടെ അടുത്താണ് സമയം പോകാനായി ചെന്നിരിക്കാറുള്ളത്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഇങ്ങനെ പോകാറുള്ളത്. എന്നാൽ ദിവസങ്ങൾ പോകും തോറും ദയയുടെ ശരീരം ക്ഷീണിച്ചുവന്നു അവളുടെ വയറു മാത്രം പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥയും കണ്ടു.
കുഞ്ഞിനെ എന്തൊരു രോഗമാണ് എന്ന് കരുതി എല്ലാ ചികിത്സകളും ടെസ്റ്റുകളും നടത്തി നോക്കി. നിർബന്ധപ്രകാരമാണ് പ്രെഗ്നൻസി ടെസ്റ്റ് ചെയ്തു നോക്കിയത്. റിസൾട്ട് കണ്ടു ഡോക്ടർമാരും വീട്ടുകാരും ഒരുപോലെ ഞെട്ടിപോയി. അവൾ ഗർഭിണിയായിരുന്നു. വയറ്റിലുള്ള കുഞ്ഞിനെ ഇത് ആറുമാസമായിരുന്നു എന്നതുകൊണ്ട് തന്നെ അബോർഷൻ സാധ്യമായിരുന്നില്ല. പിന്നീട് കേസും കാര്യങ്ങളുമായി പ്രതികളെ ശിക്ഷിക്കുകയും ചെയ്തു.