ആദ്യം മുതലേ നാം കേട്ടു വന്നിട്ടുള്ള ഒരു കാര്യമാണ് യൂറിക്കാസിഡ് വർദ്ധിക്കുന്നതിന്റെ കാരണം ശരീരത്തിൽ പ്യൂരിൻ കണ്ടന്റ് ഉള്ള ഭക്ഷണങ്ങൾ ചെല്ലുന്നതാണ് എന്നത്. ഇത്തരത്തിൽ പ്യൂരിൻ അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് യൂറിക്കാസിഡ് വർദ്ധിക്കും എങ്കിലും എപ്പോഴും ഈ യൂറികാസിടിന് കാരണമാകുന്നത് ഇത് മാത്രമല്ല. ഇന്നത്തെ നമ്മുടെ ജീവിതരീതി അനുസരിച്ച് ഒരുപാട് കാരണങ്ങൾ കൊണ്ട് ശരീരത്തിലെ യൂറിക് ആസിഡ് വർദ്ധിക്കാം. പ്രധാനമായും അമിതവണ്ണം ഇതിനുള്ള ഒരു കാരണമാണ്. ശരീരത്തിലെ ഭാരം വർദ്ധിക്കുക എന്നാൽ കൊഴുപ്പ് അമിതമായി അടിഞ്ഞു കൂടുക എന്നതാണ്.
ഇത്തരം അവസ്ഥകളുടെ ഭാഗമായി യൂറിക്കാസിഡ് വർദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായി ഗ്ലൈസിമിക്കിൻഡക്സ് വർദ്ധിക്കുന്നത് പ്രമേഹത്തിന് മാത്രമല്ല യൂറിക്കാസിഡ് വർദ്ധിക്കാനും ഇടയാക്കും. ഫാറ്റി ലിവർ പോലുള്ള അവസ്ഥകളുടെ ഭാഗമായി ശരീരത്തിലെ ഹോർമോണുകളെ ശരിയായി നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ഇതിന്റെ ഭാഗമായി യൂറിക്കാസിഡ് ശരീരത്തിൽ അളവിൽ കൂടുതലായി വർദ്ധിക്കാനുള്ള സാധ്യതയും കാണുന്നു.
അമിതമായ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്ന ആളുകളുടെ ശരീരത്തിലും ഈ യൂറിക്കാസിഡിന്റെ സാന്നിധ്യം വർധിക്കാനും ഇതുകൊണ്ടുള്ള പ്രയാസങ്ങൾ കൂടി വരാനും സാധ്യത കൂടുതലാണ്. നിങ്ങളുടെ നിത്യജീവിതത്തിൽ വ്യായാമ ശീലവും ഭക്ഷണശൈലി നിയന്ത്രണം വരുത്തുന്നില്ല എങ്കിൽ ഇത്തരത്തിലുള്ള പ്രയാസങ്ങൾ വർധിച്ചുവരുന്നു. അമിതമായി കാർബോഹൈഡ്രേറ്റ് കഴിക്കുക എന്ന പ്രവർത്തിയിൽ നിന്നും നിങ്ങൾ ഇനിയെങ്കിലും മാറി ചിന്തിക്കണം. ധാരാളമായി ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ശീലമാക്കാം. അമിതമായി ഏത് ആഹാരവും കഴിക്കുന്നത് അത്ര അനുയോജ്യമല്ല.