വീണിടത്തുനിന്നും എഴുന്നേൽക്കാൻ പോലും സാധിക്കുന്നില്ലേ, ഇനിയും വൈകേണ്ട പ്രശ്നമാണ്.

വിരലുകളുടെ അഗ്രഭാഗങ്ങളിൽ തരിപ്പ് അനുഭവപ്പെടുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ മിക്കവാറും ആളുകളും ഇതിനെ വാദ രോഗത്തിന്റെ ഭാഗമായിരിക്കാം അല്ലെങ്കിൽ യൂറിക്കാസിഡ് കൂടിയത് ആയിരിക്കാം എന്ന തെറ്റിദ്ധരിക്കാറുണ്ട്. ഈ രോഗാവസ്ഥകളുടെ ഭാഗമായും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാം എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ യഥാർത്ഥത്തിൽ ഈ രോഗങ്ങളുടെ ഭാഗമായി മാത്രമല്ല ശരീരത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട അവസ്ഥയുടെ ഭാഗമായി ഇത്തരത്തിലുള്ള തരിപ്പും മരവിപ്പും വേദനയും അനുഭവപ്പെടാം. പ്രധാനമായും പെരിഫറൽ ന്യൂറോപതി എന്ന ഒരു അവസ്ഥയെ കുറിച്ചാണ് പറയുന്നത്.

   

ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതിന്റെ ഭാഗമായി തന്നെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനയും തരിപ്പും മരവിപ്പും പെരുപ്പെരിപ്പും അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിലെ ഞരമ്പുകൾക്ക് തകരാർ സംഭവിക്കുന്നതാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാകാനുള്ള മൂല കാരണം. ശരീരത്തിലെ ഏത് ഞരമ്പുകളെയാണ് ഇത് ബാധിക്കുന്നത് അതിനനുസരിച്ചുള്ള ലക്ഷണങ്ങളും കാണാം. നാഡി ഞരമ്പുകളെയാണ് ബാധിക്കുന്നത് എങ്കിൽ ഇത് എല്ലുകളെയും മുറുകുകയും ബലക്കുറവ് അനുഭവപ്പെടുകയും ഇതിന് ഭാഗമായി അല്പസമയം പോലും നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ തളർന്നു വീഴുന്ന സാഹചര്യങ്ങൾ ഉണ്ട്.

വീണിടത്തു നിന്നും എഴുന്നേൽക്കാൻ പോലും ഇവർക്ക് കൈകാലുകൾക്ക് ബലം കൊടുക്കാൻ സാധിക്കാതെ വരും. ചിലർക്ക് ലൈംഗിക പ്രശ്നങ്ങൾക്ക് പോലും പ്രശ്നങ്ങൾ കാരണമാകും. ശരീരത്തിന്റെ ഏത് ഭാഗത്തേക്കുള്ള ഞരമ്പുകൾക്ക് ആണോ തകരാർ സംഭവിക്കുന്നത് അതിനനുസരിച്ചുള്ള അവയവങ്ങൾക്കും തകരാറ് സംഭവിക്കും. കണ്ണിലേക്കുള്ള ഞരമ്പുകൾക്ക് തകരാറു വരുമ്പോൾ കാഴ്ചക്കുറവുംഉണ്ടാകാം. ഹൃദയ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള ഞരമ്പുകൾക്കും തകരാറ് സംഭവിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *