അന്നപൂർണേശ്വരി വാഴുന്ന വീട്ടിൽ ഐശ്വര്യവും സമ്പത്തും സമാധാനവും കുടികൊള്ളും. പ്രധാനമായും ലക്ഷ്മി സാന്നിധ്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ച്ചില വസ്തുക്കളുടെ വൃത്തി പ്രധാനപ്പെട്ടതാണ്. ഏറ്റവും അധികമായും ഒരു വീടിനകത്ത് അരി സൂക്ഷിക്കുന്ന പാത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ചിലരൊക്കെ വൃത്തിയും ശുദ്ധിയില്ലാത്ത പാത്രങ്ങളിൽ അയയ്ക്കും അരി സൂക്ഷിച്ചു വയ്ക്കാറുള്ളത്. മറ്റു ചിലരാണെങ്കിൽ വാങ്ങിക്കൊണ്ടുവരുന്ന അതേ ചാക്കിൽ തന്നെ അരി സൂക്ഷിക്കുന്ന ആളുകളുമുണ്ട്.
ഒരിക്കലും ഇത്തരത്തിലുള്ള തെറ്റുകൾ നിങ്ങൾ ചെയ്യരുത്. പ്രധാനമായും അരി വീട്ടിലേക്ക് വാങ്ങി കൊണ്ടു വരുമ്പോൾ വൃത്തിയുള്ള ഒരു മൂഡി ഉള്ള പാത്രത്തിൽ വേണം ഇത് സൂക്ഷിക്കാൻ. മാസത്തിൽ ഒരു തവണയെങ്കിലും അരി സൂക്ഷിച്ചിരിക്കുന്ന പാത്രം വൃത്തിയാക്കാനും മറക്കരുത്. വൃത്തിയുള്ള ഈ അരി പാത്രം തന്നെയാണ് നിങ്ങളുടെ വീടിന്റെ മുഖമുദ്രയായി മാറുന്നത്. അന്നപൂർണേശ്വരി ലക്ഷ്മി ദേവി വാഴുന്നത് ഇത്തരം ചില വസ്തുക്കളിലാണ് എന്നതുകൊണ്ട് തന്നെ അവയുടെ വൃത്തിയും ശുദ്ധിയും പ്രധാനമാണ്. എല്ലാമാസത്തിലെയും പൗർണമി ദിവസത്തിലും ഏതെങ്കിലും ഒരു വെള്ളിയാഴ്ച ദിവസത്തിലോ നിങ്ങൾക്ക് അരി പാത്രം വൃത്തിയാക്കാനായി തിരഞ്ഞെടുക്കാം.
ഇത്തരത്തിൽ വൃത്തിയാക്കിയ ശേഷം നിങ്ങളുടെ അടുക്കളയിലെ വടക്കുഭാഗത്തുള്ള ചുമലനോടും കിഴക്കുഭാഗത്തുള്ള ചുമരിനോടോ ചേർത്ത് സൂക്ഷിച്ചു വയ്ക്കുക. പരിപാത്രത്തിന് പുറകിലായി കുങ്കുമവും മഞ്ഞളും ചേർത്ത് പൊട്ടുതൊട്ടു കൊടുക്കുന്നതും ഐശ്വര്യമാണ്. നിങ്ങളുടെ അരിപാത്രത്തിന്റെ ഉള്ളിലായി മൂന്ന് കഷണം ഉണക്കമഞ്ഞളും ഏലക്കയും ഒരു രൂപ നാണയവും ചേർത്ത് കിഴി രൂപത്തിലാക്കി സൂക്ഷിച്ചു വയ്ക്കാം. സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത് പ്രാർത്ഥിച്ചു വേണം ഈ കീഴി കെട്ടാൻ.