ഏതു ഭക്ഷണം കഴിക്കുമ്പോഴും ഗ്യാസ് കയറുന്ന ശീലമുള്ള ചില ആളുകളുണ്ട്. മിക്കവാറും ഇത്തരത്തിൽ ഗ്യാസ് കയറുന്ന പ്രയാസമുള്ള ആളുകൾ ആണ് എങ്കിൽ ഇവർക്ക് ചില ഭക്ഷണപദാർത്ഥങ്ങൾ ആയിരിക്കും കൂടുതലും ഈ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പയറു വർഗ്ഗങ്ങൾ കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ വലിയ തോതിൽ ഈ അസിഡിറ്റി ഉണ്ടാക്കുന്നവനായി കണക്കാക്കപ്പെടുന്നു. വലിച്ചുവാരി ഭക്ഷണം കഴിക്കുന്നവർക്കും, സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നവർക്ക്, ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കുന്നവർക്കും,
സ്ട്രോ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന സമയത്തും ഈ അസിഡിറ്റി പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണത്തിനോടൊപ്പം എയർ കൂടി അകത്തേക്ക് കയറി പോകുന്നു. ഇതാണ് ഇങ്ങനെ അസിഡിറ്റി ഉണ്ടാകാനുള്ള കാരണം. പയറു വർഗ്ഗങ്ങൾ കറി വെച്ച് ഉപയോഗിക്കുന്ന സമയത്ത് ഇവ കുതിർത്ത് മുളപ്പിച്ച ശേഷം കറി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കുന്നതായി കാണുന്നു. മാത്രമല്ല കിഴങ്ങുകൾ ഉപയോഗിക്കുമ്പോൾ എപ്പോഴും ചൂടോടുകൂടി മാത്രം കഴിക്കുക.
തണുത്ത ശേഷം ഇവ കഴിക്കുന്നതാണ് അസിടിറ്റിക്ക് കാരണമാകുന്നത്. സ്ഥിരമായി ഈ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവരാണ് എങ്കിൽ ഭക്ഷണത്തിനുള്ള ധാരാളമായി വെളുത്തുള്ളി ഇഞ്ചി എന്നിവ ഉപയോഗിക്കുക. മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അയമോദകം തിളപ്പിച്ച് വെള്ളം കുടിക്കുകയോ അയമോദകം ചവച്ച് കഴിക്കുകയോ ചെയ്യാം. ചെറിയ ജീരകവും ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. ഒരിക്കലും ഭക്ഷണത്തിന്റെ കൂടെ വെള്ളം കുടിക്കാതിരിക്കുക. നിങ്ങൾക്കും അസിഡിറ്റിയെ നേരിടാം.