പുറംവേദനയെ ഒരു നിസ്സാര പ്രശ്നമായി കരുതുന്നവർക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സാധാരണയായി ഉണ്ടാകുന്ന പുറം വേദനകൾക്ക് എല്ലാം തന്നെ പല കാരണങ്ങളാണ് ഉള്ളത്. ചിലർക്ക് ഉദര സംബന്ധമായ പ്രശ്നങ്ങളുടെ ഭാഗമായി പുറംവേദന ഉണ്ടാകാം. മറ്റു ചിലർക്ക് പുറം വേദന ഉണ്ടാകുന്നത് കിഡ്നി സംബന്ധമായ കാരണങ്ങൾ കൊണ്ടും ആകാം. മൂത്രാശയ സംബന്ധമായ പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്. നട്ടെല്ലിന്റെ ഡിസ്കിന്റെ സ്ഥാനങ്ങളിലുള്ള വ്യധി ചലനങ്ങളും ഈ നടുവേദന പുറം വേദന എന്നിവ ഉണ്ടാക്കാം.
നിങ്ങൾക്കുണ്ടാകുന്ന പുറം വേദനയുടെ കാരണം ഒരു ഡോക്ടറുടെ സഹായത്തോടെ കൂടി മനസ്സിലാക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഏതു കാരണങ്ങൾ കൊണ്ടാണ് ഉണ്ടായത് ആ കാരണത്തെ തിരുത്തുകയാണ് ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള മാർഗ്ഗം. ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിന്റെ ഭാഗമായി പുറംവേദന ഉണ്ടാവുകയാണെങ്കിൽ ഈ നീർക്കെട്ട് പരിഹരിക്കുന്നതിന് വേണ്ടി തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിലും വ്യായാമ ക്രമത്തിലും ചില മാറ്റങ്ങൾ വരുത്തുക.
അമിതവണ്ണം ഉള്ള ആളുകൾക്ക് നടുവേദന ഉണ്ടാകുന്നത് സാധാരണയാണ്. കുടവയറും ഗർഭിണികളായ അവസ്ഥയിലുള്ള വയറും നടുവേദന സ്ഥിരമായി ഉണ്ടാക്കും. ഒരുപാട് സമയം കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ജോലി ചെയ്യുന്നവരാണ് എങ്കിൽ ഇവയുടെ സ്ഥാനം നിങ്ങളുടെ ശരീരത്തിന് പൊസിഷൻ അനുസരിച്ച് ക്രമീകരിക്കുക. രാത്രി ഉറങ്ങുന്ന സമയത്ത് എപ്പോഴെങ്കിലും റസ്റ്റ് എടുക്കുന്ന സമയത്ത് രണ്ട് തലയിണ വയ്ക്കുന്ന ശീലം ഉള്ളവരാണെങ്കിൽ ഇത് പാടെ ഉപേക്ഷിക്കണം. ഫ്ലാറ്റായ സ്ഥലത്ത് കിടക്കുന്നതാണ് കൂടുതൽ ഉത്തമം, സാധിക്കാത്തവരാണ് എങ്കിൽ കനം കുറഞ്ഞ ഒരു തലയണ ഉപയോഗിക്കാം.