പഴങ്കഞ്ഞി ഒരു നിസ്സാരക്കാരനല്ല. ഇനി പ്രൊ ബയോട്ടിക്കുകൾ അറിയാതെ വിഷമിക്കേണ്ട.

ഏതൊരു പ്രശ്നം ഉണ്ടാകുമ്പോഴും ഇപ്പോൾ ഡോക്ടർമാർ എല്ലാം നിർദ്ദേശിക്കുന്ന ഒന്നാണ് പ്രൊബയോട്ടിക്കുകൾ കഴിക്കുക എന്നത്. ഈ പ്രോബയോട്ടിക്കുകളുടെ സാന്നിധ്യം നിങ്ങളുടെ ശരീരത്തിൽ നല്ല രീതിയിൽ തന്നെ ഉണ്ടാവുകയാണെങ്കിൽ ഒരുപാട് തരത്തിലുള്ള രോഗങ്ങൾക്ക് എല്ലാം തന്നെ പരിഹാരം ആകും. ശരീരത്തിലെ ഏതുതരം പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ നല്ല ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന രീതിയിലുള്ള പ്രോബയോട്ടിക്കുകൾ ശീലമാക്കണം എന്നാണ് പറയുന്നത്.

   

ഇതിനായി നല്ല പ്രൊബയോട്ടിക്കുകൾ അറിഞ്ഞിരിക്കണം. എല്ലാവർക്കും ഒരുപോലെ എളുപ്പത്തിൽ കഴിക്കാവുന്ന നല്ല ഒരു പ്രോബയോട്ടിക്ക് ആണ് പഴങ്കഞ്ഞി. തലേ ദിവസത്തെ ചോറിൽ നിന്നും അല്പം എടുത്തുവച്ച് രാവിലെ തിളപ്പിച്ച് മാറ്റിവച്ച ശേഷം തണുക്കുമ്പോൾ ഇതിലേക്ക് പ്രോബയോട്ടിക് ക്യാപ്സുകൾ പൊട്ടിച്ച് ഒഴിച്ച് അല്പം തൈരും കൂടി ചേർത്ത് കഴിക്കാം. തൈര് നല്ല ഒരു പ്രോബയോട്ടിക്ക് ആണ് എങ്കിലും പുളിയില്ലാത്ത തൈര് ഉപയോഗിക്കുന്നതാണ് നല്ലത്. പാലിലേക്ക് അല്പം തൈര് ഒഴിച്ച് രാവിലെ ഇത് തൈരായി മാറി എന്ന് ഉറപ്പായ ഉടനെ ഫ്രിഡ്ജിലേക്ക് മാറ്റിവയ്ക്കുക.

ശേഷം ഇത് ദിവസവും ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം. ബീറ്റ്റൂട്ടോ അല്ലെങ്കിൽ കാബേജോ ഒരു ചില്ലു പാത്രത്തിൽ ചെറിയ കഷണങ്ങളാക്കി മുറിച്ച് ഇട്ടതിനുശേഷം ഇതിലേക്ക് വെള്ളം ഒഴിച്ച്,റോക്ക് സോൾട്ട് അല്ലെങ്കിൽ ഹിമാലയം സോൾട്ട് ചേർത്ത് 10 ദിവസം ഒരു തുണി ഉപയോഗിച്ച് കെട്ടി ഇരുട്ടുമുറിയിൽ സൂക്ഷിച്ചുവയ്ക്കാം. ശേഷം ഇത് ഊറ്റിയെഴുത്ത് ഇതിന്റെ വെള്ളം ദിവസവും രാവിലെ കഴിക്കാം. പുളിക്കാത്ത നല്ല ഫ്രഷ് കള്ള് കുറച്ചുദിവസം അടുപ്പിച്ചു കഴിക്കുന്നതും നല്ല പ്രോബയോട്ടിക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *