ശാസ്ത്രീയമായ തെളിവുകളോടുകൂടിയല്ല എങ്കിലും പഴമക്കാർ അവരുടെ അനുഭവത്തിൽ നിന്നുമാണ് ഓരോ കാര്യങ്ങളും സംസാരിക്കുന്നത്. ഇത്തരത്തിൽ അവരുടെ അറിവിൽ നിന്നും സംസാരിച്ച ഏറ്റവും നല്ല ഒരു കാര്യമാണ് ദിവസവും ഒരു നെല്ലിക്ക കഴിക്കുക എന്നുള്ളത്. ശാരീരികമായി ഒരുപാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഈ നെല്ലിക്ക ദിവസവും ഒരെണ്ണം നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നത്. മിക്കവാറും ആളുകൾക്കെല്ലാം തന്നെ ഇക്കഴിഞ്ഞ കൊറോണ കാലം ഈ അറിവ് കൂടുതൽ ശക്തമാക്കിയിരിക്കും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ദിവസവും ഒരു നെല്ലിക്കയും പച്ചമഞ്ഞളും കൂടി ചതച്ച് ചേർത്ത് കഴിക്കുന്നത് സഹായകമാണ്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മാത്രമല്ല മുടിയുടെ വളർച്ചക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും നെല്ലിക്ക കഴിക്കുന്നത് ഉപകാരപ്രദമാണ്. കൊളസ്ട്രോള് പ്രമേഹം എന്നീ രോഗാവസ്ഥകൾക്കും നെല്ലിക്ക ദിവസവും കഴിക്കുന്നത് സഹായിക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിന് വേണ്ടി നെല്ലിക്കയുടെ ഇല ചതച്ചത് വെള്ളത്തിൽ തിളപ്പിച്ച് അതുകൊണ്ട് കുളിക്കുന്നത് ഉത്തമമാണ്. രക്തത്തിലെ അംശങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന നെല്ലിക്ക സഹായിക്കും. എന്തും അമിതമായാൽ വിഷമാണ് എന്ന് പറയുന്നതുപോലെ തന്നെയാണ് ഒരു നെല്ലിക്ക മാത്രമാണ് ദിവസവും കഴിക്കാൻ അനുയോജ്യം.
ഒന്നിൽ കൂടുതലായി നെല്ലിക്ക കഴിക്കുന്നതുകൊണ്ട് നിങ്ങൾക്ക് പ്രയോജനത്തെക്കാൾ ഉപരിയായി ദോഷം ഉണ്ടാകും. കാരണം നെല്ലിക്ക ദിവസവും കഴിക്കുന്നുണ്ട് എങ്കിലും ഇതിനനുസൃതമായി വെള്ളം കുടിക്കുന്നില്ല എങ്കിൽ ഇത് കിഡ്നിയിൽ കല്ലുകൾ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ദിവസവും ഒരേയൊരു നെല്ലിക്ക കഴിക്കുകയും ഇതിനോടൊപ്പം ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.