ഒരു വീടിന്റെ ലക്ഷ്മി എന്ന് പറയുന്നത് ആ വീട്ടിലെ കുടുംബ നാഥ തന്നെയാണ്. കുടുംബത്തിന്റെ ഐശ്വര്യവും ലക്ഷ്മിയും സമ്പത്തും സമൃദ്ധിയും എല്ലാം തന്നെ വീട്ടിലെ സ്ത്രീകളെ ഉപമിക്കാൻ ആകും. നിങ്ങളുടെ കുടുംബത്തിനും ഐശ്വര്യം നിലനിൽക്കുന്ന സമ്പത്തും സമൃദ്ധിയും വന്നുചേരുന്നതിനും ആയി നിങ്ങൾക്കും ചില പ്രത്യേക കർമ്മങ്ങൾ ചെയ്യേണ്ടതുണ്ട്. പ്രധാനമായും ഈ നവരാത്രി ദിവസങ്ങൾ ജീവിതത്തിന്റെ ഐശ്വര്യം വർദ്ധിപ്പിക്കാനും സമ്പത്തും സമൃദ്ധിയും.
വന്നുചേരാൻ സഹായിക്കുന്നതും ആണ്. അതുകൊണ്ടുതന്നെ നവരാത്രി ദിവസങ്ങളിൽ വീട്ടിലെ സ്ത്രീകൾ ദേവീക്ഷേത്രങ്ങളിൽ പോയി ഈ കർമ്മങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യുക. സാധിക്കുന്ന സൽകർമ്മങ്ങൾ എല്ലാം ചെയ്യുക. നിങ്ങളുടെ കുങ്കുമച്ചെപ്പും താലിമാലയും ക്ഷേത്രത്തിൽ പൂജിച്ച് വാങ്ങുക എന്നത് നവരാത്രിയോട്.
അനുബന്ധിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. നിങ്ങൾക്ക് ദീർഗ സുമംഗലി ആകുന്നതിനും ഭർത്താവിന്റെ ആയുസ്സ് വർദ്ധിക്കാനും ഇത് സഹായകമാണ്. അതുപോലെതന്നെ പച്ചയും ചുവപ്പും നിറത്തിലുള്ള കുപ്പിവളകൾ ധാരാളമായി വാങ്ങി നിങ്ങളുടെ വീടിന്റെ അടുത്തുള്ളതൊ ക്ഷേത്രത്തിന്റെ പരിസരത്തിൽ ഉള്ള ചെറിയ.
കുട്ടികൾക്ക് നൽകുക. ദേവീക്ഷേത്രത്തിൽ സാധിക്കുന്ന ദിവസങ്ങളിൽ എല്ലാം ദർശനം നടത്തുക, ഒപ്പം കടുംപായസം വഴിപാടായി നേർന്നു വീട്ടിൽ കൊണ്ടുവന്ന് എല്ലാവർക്കും നൽകുക. ഒരു സുവർണ്ണ നാണയമോ വെള്ളിനാണയമോ ഈ നവരാത്രി ദിവസങ്ങളോട് അനുബന്ധിച്ച് വാങ്ങിക്കൊണ്ടുവന്ന് വീട്ടിലെ അലമാരയിൽ സൂക്ഷിക്കുക. നിങ്ങളുടെ പൂജാമുറിയിൽ അഷ്ട ലക്ഷ്മി ദേവി ചിത്രം വാങ്ങി വയ്ക്കുക. ഇത് സമൃദ്ധിയുടെ നിറകുടമായി നിങ്ങളുടെ വീട്ടിൽ നിലനിൽക്കും കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….