ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പൊണ്ണത്തടി. പല കാരണങ്ങൾ കൊണ്ട് പൊണ്ണത്തടി ഉണ്ടാകാം. പാരമ്പര്യം, അമിത ഭക്ഷണം, ചില മരുന്നുകളുടെ ഉപയോഗം,വ്യായാമ കുറവ്, ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇവയെല്ലാം പൊണ്ണത്തടിക്ക് കാരണമാണ്. ഒരാളുടെ BMI കണക്കാക്കി അയാൾക്ക്.
പൊണ്ണത്തടി ഉണ്ടോ എന്ന് സ്ഥിരീകരിക്കാം. 18.5 മുതൽ 25 വരെ BMI ഉള്ളവർ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. 25 ന് മുകളിലാണെങ്കിൽ അമിത വണ്ണവും 30 ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടിയുമായി. കൃത്യമായ ജീവിതചര്യയിലൂടെ പൊണ്ണത്തടി മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. ആയുർവേദത്തിൽ ഇതിന് പല പോംവഴികൾ നിഷ്കർഷിക്കുന്നുണ്ട്.
രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരണം. യോഗ,വ്യായാമങ്ങൾ എന്നിവ സ്ഥിരമാക്കുക. ഭക്ഷണകാര്യത്തിൽ വളരെയധികം നിയന്ത്രണം ആവശ്യമാണ്. രാത്രി കിടക്കുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. രാത്രി കഴിക്കുന്ന ഭക്ഷണം ലഘുവായതായിരിക്കണം. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ ഒഴിവാക്കേണ്ടതുണ്ട്.
കൂടാതെ കൃത്യമായ വ്യായാമം ശരീരത്തിന് നൽകേണ്ടതുണ്ട്.ആയുർവേദത്തിൽ പൊണ്ണത്തടി കുറയ്ക്കുന്നതിന് പല മാർഗങ്ങളുണ്ട്. പ്രത്യേക തരത്തിലുള്ള ധാരകൾ, ചില മരുന്നുകൾ,പൗഡർ മസ്സാജ് എന്നിവ വളരെ ഉപകാരപ്രദമാണ്കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക… https://youtu.be/XcI2ypofkcQ