പ്രമേഹം എന്ന അവസ്ഥ ശരീരത്തിലേക്ക് വന്നു കഴിഞ്ഞാൽ പിന്നീട് മരുന്നു കഴിക്കാൻ മടിച്ചിട്ടൊന്നും കാര്യമില്ല. പക്ഷേ പ്രമേഹത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുകയാണ് എങ്കിൽ മരുന്നുകൾ ഒന്നും കഴിക്കാതെ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കും. യഥാർത്ഥത്തിൽ പ്രമേഹം എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന.
ആളുകൾ മരുന്നുകൾ കഴിക്കാൻ പലപ്പോഴും മനസ്സ് കാണിക്കാറില്ല. മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത് കൊണ്ട് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും എന്ന തെറ്റിദ്ധാരണ ആളുകൾക്ക് ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട മറ്റൊരു വാർത്ത മരുന്നുകളല്ല നിങ്ങളുടെ രോഗമാണ് കിഡ്നിക്കും ലിവറിനും എല്ലാം തകരാറ് ഉണ്ടാക്കുന്നത്.
പ്രമേഹത്തിന്റെ ആദ്യഘട്ടമാണ് എങ്കിൽ തീർച്ചയായും മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഭക്ഷണ നിയന്ത്രണവും ജീവിതശൈലി ക്രമീകരണവും വഴി പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കാം. ഇതിനായി നിങ്ങളുടെ പ്രമേഹത്തിന്റെ അളവ് ഇടയ്ക്കിടെ ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. നൂറിന് മുകളിലായി പ്രമേഹത്തിന്റെ കൗണ്ട് കണ്ടാൽ തന്നെ പ്രീ ഡയബറ്റിക് കണ്ടീഷൻ ആണ് എന്ന് മനസ്സിലാക്കുക. ഇതനുസരിച്ച് ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്തുക. പാൻക്രിയാസിൽ.
നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ വ്യതിയാനം ആണ് ഇതിന് ഏറ്റവും അധികം കാരണമാകുന്നത്. അമിതമായി ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. നമ്മുടെ ഇഷ്ടഭക്ഷണമായ ചോറ് കഴിക്കുന്നതിന്റെ നാലിൽ ഒരു ഭാഗമാക്കി ചുരുക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യാം. പകരം പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് ശീലമാക്കാം. മധുരത്തിനായി തേൻ, ശർക്കര, പഞ്ചസാര എന്നിവ ഒന്നും ഉപയോഗിക്കാതിരിക്കുക കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/LTk06U_wVtk