കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത് ശരീരത്തിന്റെ ഉയരത്തിനനുസരിച്ചാണ് ഭാരം എന്നത് നോക്കിയാണ്. എന്നാൽ ഇന്നത്തെ ജീവിധ ശൈലിയനുസരിച് ആളുകൾക്ക് ഉയരവും ഭാരവും തമ്മിലുള്ള അനുപാതം വലിയതോതിൽ വ്യത്യാസം വരുന്നു. പ്രധാനമായും നിങ്ങൾ 150 സെന്റീമീറ്റർ ഉയരമുള്ള വ്യക്തിയാണ് എങ്കിൽ 50 കിലോഗ്രാം ഭാരം വരെയാണ് അനുയോജ്യം. ഇതിൽ കൂടുതലായി ഭാരം ഉണ്ടാകുന്നത് വലിയതോതിൽ പൊണ്ണത്തടി എന്ന അവസ്ഥയിലേക്ക്.
എത്താൻ ഇടയാക്കും. അമിതമായ ഭാരം ശരീരത്തിന് വരുന്നത് മറ്റ് പല അസുഖങ്ങളെ കൂടി വിളിച്ചു വരുത്തുന്നതിന് കാരണമാകും. നിങ്ങൾ ഒരു വലിയ രോഗിയായി മാറാൻ ഈ തടി തന്നെ ഒരു കാരണമായേക്കാം. അതുകൊണ്ടുതന്നെ നിങ്ങളുടെ ഉയരത്തിനനുസരിച്ച് ഭാരം ക്രമീകരിച്ച് നിർത്താൻ ശ്രദ്ധിക്കുക. നല്ല ജീവിത ശൈലിയും ഭക്ഷണക്രമീകരണങ്ങളും വഴി തന്നെ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. ഒരിക്കലും വണ്ണം കുറയ്ക്കുന്നതിനു വേണ്ടി പട്ടിണി കിടക്കുന്നത്.
അത്ര അനുയോജ്യമായ മാർഗ്ഗമല്ല. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം. കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി വളരെ കുറഞ്ഞതാണോ എന്ന് നോക്കി തിരഞ്ഞെടുക്കുക. കൂടുതലും പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പരമാവധിയും അരിഭക്ഷണം ഒഴിവാക്കാം.
പ്രത്യേകിച്ച് വെളുത്ത അരി ഉപയോഗിച്ചുണ്ടാക്കുന്ന ചോറ്. രാത്രിയിലെ ഭക്ഷണവും ഒരു പരിധിവരെ ഒഴിവാക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുക വഴി ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്ന രീതിയിലേക്ക് നിങ്ങൾ മാറുന്നു. ശരീരഭാരം നിയന്ത്രിക്കാനും പല രോഗകോശങ്ങളെയും നശിപ്പിക്കാനും ഇത് ഉത്തമമാണ്. തുടർന്ന് കൂടുതൽ അറിയുന്നതിന് വീഡിയോ തുറന്നു കാണുക.https://youtu.be/1smgIh2mGXI