ശരീരഭാരം നിങ്ങൾ കരുതുന്നതിൽ കൂടുതലായി വർദ്ധിക്കുന്നതിന് ഭാഗമായി ശരീരത്തിൽ പലതരത്തിലുള്ള രോഗാവസ്ഥകളും വന്നുചേരാം. പ്രധാനമായും കൃത്യമായ ഒരു ബോഡിമാസിനെക്കാൾ കൂടുതലായി നിങ്ങളുടെ ശരീരത്തിന് ഭാരം വർദ്ധിക്കുന്നത് ശരീരത്തിന്റെ ആരോഗ്യനില കൂടുതൽ വഷളാകാൻ ഇടയാക്കും. പ്രത്യേകിച്ച് ഇത്തരത്തിലുള്ള അമിതഭാരം പൊണ്ണത്തടി എന്നിവ നിങ്ങളുടെ ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നു. അതുകൊണ്ടുതന്നെ.
കൃത്യമായ നല്ല ആരോഗ്യം നിലനിർത്തുക എന്നത് നിങ്ങളുടെ ജീവനെ നിലനിർത്തേണ്ടതിനെ ആവശ്യമാണ്. ഇതിനായി നിങ്ങളുടെ ഭക്ഷണവും ജീവിത ക്രമവും കൃത്യമായി ചിട്ടപ്പെടുത്തണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പരമാവധിയും ചുരുക്കി കൊണ്ടുവരാനായി ശ്രമിക്കുക. നിത്യജീവിതത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഒരു പരിധിവരെ ഒഴിവാക്കി നിർത്താം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറിന് പകരമായി ചപ്പാത്തി കഴിക്കുക എന്നത് ഒരു പ്രതിവിധി അല്ല.
എങ്കിൽ കൂടിയും ചോറിനെക്കാൾ അല്പം കൂടി ഉത്തമം ചപ്പാത്തിയാണ് എന്ന് മാത്രം. ധാരാളമായി പച്ചക്കറികൾ അരിഞ്ഞ് സാലഡ് രൂപത്തിൽ കഴിക്കാവുന്നതാണ്. ഓട്സും നിങ്ങൾക്ക് ഭക്ഷണമായി ഉപയോഗിക്കാം എങ്കിലും ഇത് പാലിൽ കുറുകി ഉപയോഗിക്കുന്നത് പരമാവധിയും ഒഴിവാക്കുക. പകരം വെള്ളത്തിൽ കുറുക്കിയോ.
ഉപ്പുമാവ് രൂപത്തിൽ ഉണ്ടാക്കിയോ കഴിക്കാം. ദിവസവും കുറഞ്ഞത് 45 മിനിറ്റ് നേരമെങ്കിലും വ്യായാമത്തിനു വേണ്ടി കണ്ടെത്തണം. സ്ഥിരമായി ഈ ഒരു രീതിയിലുള്ള ജീവിതശൈലി പാലിക്കുന്നത് വഴി നിങ്ങൾക്കും ആരോഗ്യകരമായി ശരീര ഭാരം കുറയ്ക്കാനാകും. ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി ഒരിക്കലും പട്ടിണി കിടക്കുക എന്ന മാർഗം സ്വീകരിക്കാതിരിക്കുക. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കാണുക.https://youtu.be/Bz68G6MiZ7w