തുടർച്ചയായ മലബന്ധം മൂലം പലർക്കും ശരീരത്തിൽ കാണപ്പെടുന്ന ഒരു അവസ്ഥയാണ് മൂലക്കുരു. ഈ മൂലക്കുരു ഉണ്ടാകുന്ന തന്നെ ഭാഗമായി തന്നെ ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് മലത്തിൽ നിന്നും രക്തം ഒഴുകി പോകാറുണ്ട്. ഇത്തരത്തിൽ രക്തം പോകുന്നതും മലദ്വാരത്തിനകത്ത് വലിയ വേദന അനുഭവപ്പെടുന്നതും പലപ്പോഴും ദുസ്സഹമായി മാറാം. മലദ്വാരത്തിനകത്ത് ഒരു മാംസ കഷണം വളരുന്നത് പോലെയാണ് മൂലക്കുരു കാണാറുള്ളത്.
ചിലർക്ക് ഈ മൂലക്കുരു പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. തുടർച്ചയായി മൂന്നോ നാലോ ദിവസം പോലും ഇവർക്ക് മലബന്ധം അനുഭവപ്പെടാം. എന്നാൽ ഇതിനെ തുടർന്ന് മലം പോകുന്ന സമയത്ത് ഒരുപാട് പ്രഷർ ചെയ്യേണ്ട വസ്തു വരികയും ഇതുമൂലം ആ ഭാഗത്ത് വലിയ രീതിയിൽ രക്തസ്രാവം ഉണ്ടാവുകയും ചെയ്യും. നിങ്ങൾക്ക് മലബന്ധം ഒഴിവാക്കുക എന്നതാണ് ഈ മൂലക്കുരുവിന് പരിഹരിക്കാനുള്ള ആദ്യത്തെ മാർഗ്ഗം.
മലബന്ധം ഉണ്ടാകുമ്പോൾ ആണ് ഇതിന്റെ പ്രയാസങ്ങൾ കൂടിവരുന്നത്. ധാരാളമായി നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുക. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. പെട്ടെന്ന് ദഹിക്കാത്ത രീതിയിലുള്ള നോൺ ഭക്ഷണങ്ങൾ ഒഴിവാക്കാം.
ബേക്കറി ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഇത്തരത്തിലുള്ള മലബന്ധം ഉണ്ടാക്കാൻ ഇടയുണ്ട്. ദിവസവും മൂന്നു ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിച്ചിരിക്കണം. അയ്യപ്പാല ഇല അഞ്ചെണ്ണം തലേദിവസം വെള്ളത്തിൽ കുതിർത്തു വെച്ച ശേഷം രാവിലെ ഇതിന്റെ വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ചെറിയ ചൂടുള്ള ഉപ്പുവെള്ളത്തിൽ ഇരിക്കുന്നതും ഇതിന്റെ വേദന കുറയ്ക്കാൻ സഹായിക്കും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കാണാം.