ജീവിതത്തിൽ പലതരം പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മൾ. സാമ്പത്തികമായും ശാരീരികമാ യും പല ബുദ്ധിമുട്ടുകളും നമുക്കുണ്ടാവാറുണ്ട്. പ്രാർത്ഥനയും ദൈവഭക്തിയും മുറുകെ പിടിച്ചാൽ ഒരുവിധം എല്ലാ പ്രശ്നങ്ങളിൽ നിന്നും കര കയറുവാൻ നമുക്ക് സാധിക്കും. അതിനായി ചെയ്യേണ്ടത് കുടുംബ ദേവതകളെ സന്തോഷിപ്പിക്കലാണ്. എല്ലാ കുടുംബങ്ങൾക്കും ഒരു കുടുംബദേവത ഉണ്ടായിരിക്കും. അതുപോലെതന്നെ ഒരു കുടുംബ ക്ഷേത്രവും ഉണ്ടായിരിക്കും.
അത് ഏതാണ് എന്നുള്ള തിരിച്ചറിവ് മനുഷ്യന് അനിവാര്യമാണ്. എന്നാൽ പുതുതലമുറയ്ക്ക് ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു അറിവും വിവരങ്ങളും ഉണ്ടാവില്ല. കുടുംബദേവതയെ സന്തോഷിപ്പിക്കാതെ എത്ര വലിയ വഴിപാടുകളും പ്രാർത്ഥനകളും നടത്തിയാലും അതിന് ഒരു ഫലവും ഉണ്ടാവില്ല. നമുക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപെടുമ്പോൾ വഴിപാടുകളും പ്രാർത്ഥനകളും നടത്തുന്നതിനു മുൻപായി നമ്മുടെ.
കുടുംബ ദേവത സന്തോഷത്തിലാണൊ എന്ന് നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. അതിനാൽ ആദ്യം കുടുംബദേവതയെ സന്തോഷിപ്പിക്കലാണ് ആവശ്യം. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദുരിതങ്ങളും അവസാനിച്ചു മുൻപോട്ടുള്ള ജീവിതത്തിൽ ഉയർച്ചകളും നേട്ടങ്ങളും മാത്രം കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും. കുടുംബ ദേവതയെ പ്രീതിപ്പെടുത്തുന്നതിനുള്ള ചില മാർഗ്ഗങ്ങളാണ്.
ഇവിടെ നിർദ്ദേശിക്കുന്നത് കഴിയുമ്പോഴെല്ലാം കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുക. അവിടേക്കായി എണ്ണയും തിരിയും കഴിവിന് അനുസരിച്ച് വഴിപാടായി നൽകുക. കുടുംബത്തിലെ അംഗങ്ങളുടെ പിറന്നാൾ ദിവസം കുടുംബ ക്ഷേത്രത്തിലേക്ക് പായസം കഴിക്കുക. വീട്ടിലെ പൂജാമുറിയിൽ ഒരു കുടുക്ക സ്ഥാപിക്കുക, അതിലേക്ക് മിച്ചം വരുന്ന ചില്ലറ പൈസകൾ എല്ലാം ശേഖരിക്കുക അത് ക്ഷേത്ര നടയിൽ കൊണ്ടുവെച്ച് നന്നായി പ്രാർത്ഥിക്കുക. ഇത്രയും കാര്യങ്ങൾ ചെയ്താൽ മതി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.