നിങ്ങൾക്ക് വസ്തുക്കൾ കൈകൊണ്ട് അമർത്തിപ്പിടിക്കാൻ സാധിക്കുന്നില്ലേ. നിങ്ങളുടെ കൈപ്പത്തിയിലും ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നുണ്ടോ

ഒരുപാട് സമയം കൈകൾ കൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് പലപ്പോഴും കൈപ്പത്തിയിലെ എല്ലുകളിൽ വേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ കൈപ്പത്തിയുടെ ജോയിന്റ് വരുന്ന ഭാഗങ്ങൾ വേദന അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങൾ അല്പം ശ്രദ്ധിക്കണം. ഈ ഭാഗങ്ങളിൽ വേദന മാത്രമല്ല ചിലർക്ക് അമിതമായ തരിപ്പും കഴപ്പും അനുഭവപ്പെടാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നുണ്ട്.

   

എങ്കിൽ ഇതിന്റെ പുറകിലുള്ള കാരണം കൂടി തിരിച്ചറിയണം. ഒരുപാട് സമയം കമ്പ്യൂട്ടറിലും മറ്റും ജോലിചെയ്യുന്ന ആളുകൾക്കാണ് ഇത്തരത്തിലുള്ള വേദന കൂടുതലും കാണപ്പെടാറുള്ളത്. കാർപൽ ടണൽ സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്ന പേര്. നിങ്ങളുടെ കൈവിരലുകളിൽ നിന്നുമുള്ള ഞരമ്പുകൾ കൈതണ്ടയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഈ ബ്ലോക്ക് അനുഭവപ്പെടുന്നത്. ഈ ഭാഗത്തുള്ള അസ്ഥികൾ.

കൂടി ചെയ്യുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ചിലർക്ക് ഈ ഭാഗത്ത് ഞരമ്പുകൾ തടിച്ചു വീർത്ത് വരുന്ന ഒരു സാഹചര്യവും കാണാറുണ്ട്. ഇത്തരത്തിൽ എല്ലുകൾ കൂടിച്ചേരുന്ന ഭാഗത്ത് ഞരമ്പുകൾ ഇതിനിടയിൽ കുരുങ്ങി പോകുന്നതാണ് ഈ അവസ്ഥക്കുള്ള കാരണം. ആരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണ് എങ്കിൽ കൃത്യമായ രീതിയിലുള്ള എക്സർസൈസുകളും കയ്യിലെ ഈ ഭാഗത്തേക്ക്.

നൽകുന്ന മസാജുകളും ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകാറുണ്ട്. കൈകൾക്ക് ഒരുപാട് ജോലി ചെയ്ത ശേഷം അല്പസമയം റസ്റ്റ് കൊടുക്കുക എന്നതും നിർബന്ധമായും ചെയ്യണം. ഇന്ന് ഒരുപാട് തരത്തിലുള്ള നൂതന ചികിത്സാരീതികൾ ഇതിനുവേണ്ടി ചെയ്യാവുന്നതാണ്. തുടർന്ന് കൂടുതൽ അറിയുന്നതിനായി ലിങ്ക് തുറന്നു കണ്ടു നോക്കൂ.https://youtu.be/5l22JyukSIA

Leave a Reply

Your email address will not be published. Required fields are marked *