പ്രായം 40 കഴിയുമ്പോൾ തന്നെ സ്ത്രീകൾക്ക് ആർത്തവവിരാമ സാധ്യതകൾ വർദ്ധിക്കുന്നു. 50, 52 വയസ്സിനുള്ളിൽ തന്നെ സ്ത്രീകളുടെ ആർത്തവ വിരാമം ഉണ്ടായിരിക്കും എന്നതാണ് പഠനങ്ങൾ. പ്രധാനമായും സ്ത്രീകളുടെ ശരീരത്തിലെ ആർത്തവം എന്ന പ്രക്രിയ മാസംതോറും വന്നിരുന്നത് 40 വയസ്സ് കഴിയുമ്പോൾ തന്നെ പൂർണമായും നിലച്ചു പോകുന്ന ഒരു അവസ്ഥ ഉണ്ടാകും. ചിലർക്ക് ഇത്തരത്തിൽ ആർത്തവ വിരാമം അടുക്കുമ്പോൾ.
തന്നെ ആർത്തവത്തിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ ഉണ്ടാകും. ചിലർക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ ഉണ്ടാകുന്ന രീതിയില് ചിലർക്ക് മാസത്തിൽ രണ്ടോ മൂന്നോ തവണ ഉണ്ടാകുന്ന രീതിയില് ഇതിന്റെ ക്രമക്കേടുകൾ കാണാം. തുടർച്ചയായി ഒരു വർഷത്തോളം ആർത്തവം ഉണ്ടാകാതിരുന്നാൽ മാത്രമാണ് ആർത്തവവിരാമം ആയി എന്നത് ഉറപ്പിക്കാനാകുന്നത്. എന്നാൽ ഈ ആർത്തവവിരാമം സംഭവിച്ചാൽ അല്പം കരുതലോടെ.
കൂടി തന്നെ ഇതിനെ നോക്കി കാണേണ്ടതുണ്ട്. കാരണം ആർത്തവ വിരാമം എന്നത് മറ്റു പലതിന്റെയും തുടക്കമാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ ഗർഭാശയ ക്യാൻസറിനും, ഒപ്പം ഹൃദയാഗാതം പോലുള്ള അവസ്ഥകൾക്ക് സാധ്യത വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ആർത്തവവിരാമം സംഭവിക്കുന്ന സമയം മുതൽ നിങ്ങളുടെ ജീവിതത്തിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ കൊടുക്കണം പ്രത്യേകിച്ച് ആരോഗ്യപരമായ കാര്യങ്ങളിൽ.
ഗർഭാശയമുഖം, ഗർഭാശയഭിത്തി എന്നിവിടങ്ങളിൽ ക്യാൻസറിനുള്ള സാധ്യത ഈ സമയത്ത് വളരെ കൂടുതലാണ്. ജീവിതശൈലിയിൽ കൂടുതൽ ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമശീലവും വളർത്തിയെടുക്കാം. ഇതുവഴി പല രോഗ സാധ്യതകളെയും തടഞ്ഞു നിർത്താൻ സാധിക്കും. നിങ്ങൾക്കും നിങ്ങളുടെ ജീവനും ജീവിതവും ഒരുപോലെ സംരക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായും കാണുക.