രാവിലെ ചെയ്യുന്ന ഈ തെറ്റാണ് നിങ്ങളുടെ ക്ഷീണത്തിനും തളർച്ചയ്ക്കും കാരണം.

പല ആളുകളും ചെയ്യുന്ന ഒരു വലിയ തെറ്റാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിന് ഏറ്റവും അധികം ആരോഗ്യവും എനർജിയും നൽകുന്നത് പ്രഭാത ഭക്ഷണമാണ്. ഒരു വ്യക്തി ദിവസത്തിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതിയോളം പ്രഭാത ഭക്ഷണം ആയിരിക്കണം എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ തലച്ചോറിനു വേണ്ടി നൽകുന്ന ഭക്ഷണമാണ് രാവിലെ കഴിക്കുന്ന പ്രഭാത ഭക്ഷണം എന്നാണ് തിരിച്ചറിയേണ്ടത്.

   

എന്നാൽ ശരീരഭാരം കൂടുന്ന ആളുകൾ എല്ലാം ചെയ്യുന്ന ഒരു വലിയ തെറ്റാണ് പ്രഭാത ഭക്ഷണം ഒഴിവാക്കുക എന്നത്. എന്നാൽ ഒരിക്കലും ഇത്തരത്തിലുള്ള തെറ്റ് നിങ്ങൾ ആവർത്തിക്കാതിരിക്കുക. കൃത്യമായി രാവിലത്തെ ഭക്ഷണം നിങ്ങൾ കഴിച്ചിരിക്കണം എന്നത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനും നിലനിൽപ്പിനും അത്യാവശ്യമാണ്. പ്രധാനമായും കിഴങ്ങ് വർഗ്ഗങ്ങളോ അമിതമായി സ്റ്റാർച്ച് ഉള്ള ഭക്ഷണപദാർത്ഥങ്ങളും.

രാവിലെ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ബ്രെഡ് അതുപോലെ മൈദ ഉണ്ടാക്കിയ മറ്റ് പദാർത്ഥങ്ങളും രാവിലെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാം. ഇലക്കറികൾ പച്ചക്കറികൾ ഉൾപ്പെട്ട സാലഡുകളും ചെറിയ രീതിയിൽ പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങളും അരിഭക്ഷണങ്ങളും രാവിലെ കഴിക്കാം.

ചെറിയ അളവിൽ മാത്രം കാർബോഹൈഡ്രേറ്റ് രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അമിതമായി മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഉത്തമം. മാഗി പാട്ട് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധിയും ഒഴിവാക്കുക കുട്ടികളുടെ ബുദ്ധിവളർച്ചയെ പോലും ബാധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാവിലെ ഉണർന്ന് ഏറ്റവും ആദ്യം രണ്ട് ഗ്ലാസ് ഇളം ചൂടുള്ള വെള്ളം കുടിക്കുക. ചായ കാപ്പി പോലുള്ളവ പരമാവധി ഒഴിവാക്കുക. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *