സാധാരണയായി കാലിന്റെ മസിൽ ഭാഗത്ത് ഞരമ്പുകൾ തടിച്ചു വീർത്തു വരുന്ന ഒരു അവസ്ഥയെയാണ് വെരിക്കോസ് എന്ന് പറയപ്പെടുന്നത്. കാലിന്റെ മസിൽ ഭാഗത്തായിരിക്കും ഇത്തരത്തിലുള്ള ഞരമ്പുകൾ തടിച്ചു വീർത്ത് പുറത്തേയ്ക്ക് തള്ളിവരുന്ന ഒരു അവസ്ഥ ഉണ്ടാകുന്നത്. വളരെ ചുരുക്കം ചില ആളുകൾക്കെങ്കിലും ഇത്തരത്തിൽ തടിച്ചു വീർത്ത് വരുന്ന ഞരമ്പുകൾ പൊട്ടി അവിടെ ചൊറിയും പോലെ ഉണ്ടാകാറുണ്ട്. ചിലർക്ക് ഈ ഭാഗത്തെ.
ചർമത്തിന്റെ നിറത്തിൽ വ്യത്യാസം വന്ന ഒരു കറുപ്പ് നിറം തവിട്ടു നിറമോ ആയി മാറാറുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വേദനകളും വെരിക്കോസ് പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഒരിക്കലും നിങ്ങൾ ഇതിനുവേണ്ടി ചികിത്സകൾ ചെയ്യാൻ മടിക്കരുത്. കാരണം ഇത്തരത്തിൽ ചർമ്മത്തിന്റെ നിറം മാറുന്ന അവസ്ഥ വരെ എത്തിയ പ്രശ്നങ്ങളാണ് എങ്കിൽ കാൽമുട്ടിന് താഴേക്ക് ചിലപ്പോഴൊക്കെ മുറിച്ചു കളയേണ്ട ഒരു അവസ്ഥയിലേക്ക് പോലും.
എത്തിച്ചേരാറുണ്ട്. എന്നാൽ എപ്പോഴും കാലുകളിൽ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ വെരിക്കോസിന്റെതാകണമെന്നും നിർബന്ധമില്ല. ചില ആളുകൾക്ക് വെരിക്കോസ് പ്രശ്നങ്ങൾ ചെറിയ രീതിയിൽ ഉണ്ട് എങ്കിലും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് പെട്ടെന്നുണ്ടാകുന്ന വേദനയും അല്പ ദൂരം നടക്കുമ്പോഴേക്കും മാറുന്ന ഒരു അവസ്ഥയുമുണ്ട് എങ്കിൽ ഇതിനെ വെരിക്കോസ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടായ വേദന എന്ന് പറയാൻ ആകില്ല.
രാത്രിയിൽ ഉറങ്ങുന്ന സമയത്തും ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നത് വെരിക്കോസിന്റേതല്ല. ഒരുപാട് സമയം നിന്നുകൊണ്ട് കാലുകൾക്ക് സ്ട്രെയിൻ കൊടുത്തുകൊണ്ട് ജോലി ചെയ്യുന്നവർക്കാണ് ഇത്തരത്തിലുള്ള വെരിക്കോസ് വേദനകൾ ഉണ്ടാകാറുള്ളത്. കൃത്യമായി ചികിത്സാ രീതികളാണ് ഇതിനുവേണ്ടി നൽകേണ്ടത്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.