പലപ്പോഴും പനി ചുമ എന്നിവ ഉണ്ടാകുമ്പോൾ ഇതിനോടൊപ്പം തന്നെ സമ്മാനമായി കിട്ടുന്ന മറ്റൊന്നാണ് കഫക്കെട്ട്. എന്നാൽ ഈ കഫക്കെട്ട് പിന്നീട് മാറി കിട്ടുക എന്നത് വളരെയധികം പ്രയാസമായിരിക്കും. നെഞ്ചിലും തൊണ്ടയിലും മൂക്കിനകത്തും കഫക്കെട്ടിനെന്ന് വലിയ രീതിയിലുള്ള പ്രയാസം അനുഭവപ്പെടാം. ഇത്തരത്തിലുള്ള കഫക്കെട്ടിന്റെ ഭാഗമായി പലപ്പോഴും ശ്വാസ തടസ്സം പോലും അനുഭവപ്പെടുന്നത് കാണാറുണ്ട്.
നിങ്ങളുടെ ശരീരത്തിൽ അനുഭവപ്പെടുന്ന ഇത്തരം കഫക്കെട്ടിന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കൂടുതൽ സുഗമമായ ശ്വാസം എടുക്കുന്നതിനും നിങ്ങൾക്ക് വീട്ടിൽ തന്നെ ചില പരിഹാരമാർഗങ്ങൾ ചെയ്യാനാകും. ഇതിനായി നിങ്ങളുടെ ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ നിയന്ത്രിക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. വിറ്റാമിൻ ഡി വിറ്റാമിൻ സി എന്നിവ കൃത്യമായ അളവിൽ നൽകുകയും വേണം. ഇതിനായി രാവിലെയും വൈകിട്ടും.
ഇളം വെയിൽ കൊള്ളുന്നത് ഉത്തമമാണ്. എപ്പോഴും ഇളം ചൂടുള്ള വെള്ളം കുടിക്കാനായി ശ്രമിക്കുക. തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കാം. വെള്ളം കുടിക്കുന്ന സമയത്ത് ഇതിൽ പനികൂർക്കയിലയോ തുളസിയിലയോ ചേർത്ത് തിളപ്പിക്കുന്നത് നന്നായിരിക്കും. ഇഞ്ചി വെളുത്തുള്ളി പച്ചമഞ്ഞൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ദിവസവും രണ്ടോ മൂന്നോ സമയങ്ങളിൽ ആവി പിടിക്കുക. ആവി.
പിടിക്കുന്ന സമയത്ത് ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കുന്നത് നന്നായിരിക്കും.തുളസിയില പനിക്കൂർക്കയില എന്നിവയിൽ ഏതെങ്കിലും, പച്ചമഞ്ഞൻ എന്നിവയും ചേർക്കാം. പരമാവധിയും പഴകിയതും തണുത്തതും ആയ ഭക്ഷണങ്ങൾ ഒഴിവാക്കി ചൂടുള്ള ഭക്ഷണം എപ്പോഴും കഴിക്കാനായി ശ്രമിക്കുക. തുടർന്നു കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.