ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന എല്ലാ വീടുകളിലും തന്നെ ചെയ്യുന്ന ഒരേ ഒരു കാര്യമാണ് നിലവിളക്ക് കത്തിക്കുക എന്നുള്ളത്. എന്നാൽ പലരും ചെയ്യുന്ന ഒരു വലിയ തെറ്റ് ആണ് സന്ധ്യയ്ക്ക് മാത്രം നിലവിളക്ക് കത്തിക്കുന്ന രീതി. യഥാർത്ഥത്തിൽ ഒരു ദിവസത്തിന്റെ ആരംഭത്തിലും അവസാനത്തിലും നിലവിളക്ക് കത്തിക്കണം എന്നതാണ് ശരി. ബ്രഹ്മ മൂർദ്ധത്തിൽ എഴുന്നേറ്റ് കുളിച്ച് ശക്തിയായി നിലവിളക്ക് കത്തിക്കുക.
ശേഷം സന്ധ്യയ്ക്ക് സൂര്യൻ അസ്തമിക്കുന്ന സമയം നോക്കി നിലവിളക്ക് കത്തിക്കുക. സാധാരണ ദിവസങ്ങളിൽ ഇതുപോലെയല്ല വെള്ളിയാഴ്ച ദിവസം നിലവിളക്ക് കത്തിക്കേണ്ടത്. നിങ്ങളെ ജീവിതത്തിലെ ഐശ്വര്യങ്ങളും സമ്പത്തും വർദ്ധിക്കാൻ ഇടയാക്കും. മറ്റു ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി വെള്ളിയാഴ്ച ദിവസങ്ങളിൽ നിലവിളക്ക് കത്തിക്കുമ്പോൾ വിളക്ക് അഞ്ച് തിരിയിട്ട് കത്തിക്കുക. നിലവിളക്ക് മാത്രമല്ല അന്നേദിവസം.
രണ്ട് ചിരാതി നെയ് വിളക്കും കൂടി കത്തിക്കുക. ഇതിൽ ഒരു ചിരാത് വിളക്ക് നിങ്ങളുടെ തുളസിത്തറയിൽ വീടിനോട് ദർശനമായി നിൽക്കുന്ന രീതിയിൽ വയ്ക്കാം. അതേസമയം മറ്റൊരു ചിരാത് വിളക്ക് പൂജാമുറിയിൽ ലക്ഷ്മി ദേവി ചിത്രത്തിനു മുൻപിൽ വയ്ക്കാം. നിങ്ങളുടെ നിലവിളക്കിൽ അല്പം പച്ചക്കർപ്പൂരം പൊടിച്ചത് ചേർക്കുക. ഇത് വീട്ടിൽ ലക്ഷ്മി ദേവി സാന്നിധ്യം വളർത്തും.
നിലവിളക്ക് കത്തിച്ചു വയ്ക്കുന്ന സമയത്ത് നിലവിളക്കിന് മുൻപിൽ നിന്നുകൊണ്ട് ഒരു ലക്ഷ്മി മന്ത്രം ചൊല്ലുക. ഈ മന്ത്രം വീട്ടിലെ സ്ത്രീകളാണ് ചൊല്ലേണ്ടത്. ഇങ്ങനെ മന്ത്രം ഒരു തവണ ഉരുവിട്ടാൽ നിങ്ങളുടെ സാമ്പത്തികമായ പ്രശ്നങ്ങളെല്ലാം മാറി വലിയ അഭിവൃദ്ധി ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.