ഒരാഴ്ച കൂടി കഴിഞ്ഞാൽ അവളുടെ വിവാഹമാണ്. എന്നാൽ വിവാഹത്തിന്റെ ഒരാഴ്ച മുൻപ് തന്നെ വരനെ കാണാതായിരിക്കുന്നു. എല്ലാവരും ചുറ്റുപാടിനും അന്വേഷിക്കുന്നുണ്ട് പക്ഷേ വിഷ്ണുവിന്റെ വിവരം ഒന്നും തന്നെ ലഭിക്കുന്നില്ല എന്നതായിരുന്നു വാർത്ത. യഥാർത്ഥത്തിൽ വിഷ്ണു എന്തിനാണ് പോയത് എന്ന് അവൾക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. അവർ തമ്മിൽ മാനസികമായി ഒരുപാട് അതിനോടകം അടുത്തു കഴിഞ്ഞിരുന്നു.
അതുകൊണ്ടുതന്നെ അവളോട് പറയാതെ അവൻ ഒന്നും തന്നെ ചെയ്യുമായിരുന്നില്ല. വിവാഹം കഴിഞ്ഞില്ല എങ്കിലും ഒരു ഭാര്യ ഭർത്താക്കന്മാരെ പോലെ മാനസികമായ അടുപ്പം അവർ തമ്മിൽ ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ വിഷ്ണുവിന്റെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയതാണ്. യഥാർത്ഥത്തിൽ ഉപേക്ഷിച്ചത് അച്ഛനല്ല അമ്മയാണ്. അമ്മ അച്ഛനെ ഉപേക്ഷിച്ച് മക്കളെയും കൂട്ടി മറ്റൊരു പുരുഷന്റെ കൂടെ താമസം ആക്കിയതാണ്.
എങ്കിലും വിഷ്ണുവിനെ വിവാഹത്തിന് അച്ഛന്റെ അനുഗ്രഹം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് വിവാഹത്തിന് മുൻപ് അച്ഛൻ എവിടെയാണ് എങ്കിലും കണ്ടുപിടിക്കുമെന്ന് ഉറച്ച തീരുമാനത്തോടെ ഇറങ്ങി പുറപ്പെട്ടത്. വിവാഹത്തിന്റെ രണ്ട് ദിവസം മുൻപേ തന്നെ അവളുടെ അച്ഛൻ അവനെ നിർബന്ധിക്കാൻ തുടങ്ങി വിവാഹത്തിൽ.
നിന്നും പിന്മാറാം എന്ന്. പക്ഷേ അവൾക്ക് ഉറപ്പുണ്ടായിരുന്നു വിഷ്ണുവേട്ടൻ തിരിച്ചു വരും എന്നത്. അവളുടെ മനസ്സ് മന്ത്രിച്ചതുപോലെ തന്നെ തലേദിവസം തന്നെ വിഷ്ണു തിരിച്ചെത്തി. പക്ഷേ അച്ഛൻ വർഷങ്ങൾക്കു മുൻപ് മരിച്ചു പോയിരുന്നു എന്നതാണ് അവൻ അറിഞ്ഞ സത്യം. എങ്കിലും അച്ഛന്റെ അനുഗ്രഹം ഉണ്ടാകും എന്ന് ഉറപ്പോടെ വിവാഹ മണ്ഡപത്തിലേക്ക്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.