സാധാരണയായി അമ്മമാർ കുടുംബത്തിലുള്ള എല്ലാ ആളുകളുടെയും ആരോഗ്യവും ഭക്ഷണവും എല്ലാം കാര്യത്തിലും ശ്രദ്ധ നൽകാറുണ്ട്. എന്നാൽ സ്വന്തം കാര്യത്തിൽ മാത്രം ഇവർ അധികം ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം. ഇത്തരത്തിലുള്ള ശ്രദ്ധക്കുറവ് കൊണ്ട് തന്നെ ഇവരുടെ ജീവിതത്തിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. സ്ഥിരമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇവർ ശ്രദ്ധിക്കാതെ ഇവയെല്ലാം.
വിട്ടു കളയുന്നു. എന്നാൽ നിങ്ങളുടെ ജീവനെ തന്നെ അപഹരിക്കാൻ ശേഷിയുള്ള ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒരിക്കലും അവഗണിക്കരുത്. നിങ്ങളുടെ ചെറുപ്പകാലത്ത് ഇതുപോലെയല്ല പ്രായം കൂടുന്തോറും ആരോഗ്യപരമായി ഒരുപാട് നിങ്ങൾ ക്ഷയിച്ചു പോകുന്നുണ്ട്. പ്രത്യേകിച്ച് അമ്പതിനോട് എടുക്കുന്ന പ്രായത്തിൽ ആർത്തവവിരാമം കൂടി സംഭവിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും.
ഇത്തരത്തിൽ ആർത്തവം നിലയ്ക്കുന്നത് ഇവരുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കും. സ്ത്രീ ശരീരത്തിലെ ഒരു സംരക്ഷണ കവച്മായി നിലനിൽക്കുന്ന ഒരു ഹോർമോൺ ആണ് ഈസ്ട്രജൻ. അതുകൊണ്ടുതന്നെ ഈ സംരക്ഷണ പാളി നഷ്ടപ്പെടുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ഏറ്റവും പ്രധാനമായും പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കാൻ.
ഹോർമോണിന്റെ വ്യതിയാനം കാരണമാകുന്നുണ്ട്. അതുപോലെ പ്രമേഹം കൊളസ്ട്രോൾ മറ്റ് പല രോഗങ്ങൾക്കും ഈ സമയം ഒരു കാരണമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമാണ് പ്രായം 50 ആകുന്നത്. ഭക്ഷണകാര്യത്തിൽ മാത്രമല്ല വ്യായാമം ചിട്ടയായ ജീവിതശൈലി എന്നിവയ്ക്കെല്ലാം ഈ സമയത്ത് വലിയ പ്രാധാന്യം കൊടുക്കണം. നിർബന്ധമായും അരമണിക്കൂർ നേരം വ്യായാമത്തിനുവേണ്ടി മാറ്റിവയ്ക്കണം. ഭക്ഷണത്തിൽ നിന്നും അമിതമായി മധുരം മൈദ കാർബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കാം. തുടർന്ന് വീഡിയോ കാണുക.