ഇന്ന് അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാത്ത ആളുകൾ ഉണ്ടാകില്ല. അത്രയേറെ ആളുകൾ ഇതേ പ്രശ്നം കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. എന്നാൽ ഓരോ വ്യക്തിത്വത്തിലെയും അസിഡിറ്റി ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളുടെ കാരണങ്ങൾ പലതായിരിക്കും. പല സാഹചര്യത്തിലും ആളുകൾ വീഴുന്ന ഭക്ഷണത്തിലെ ചില തെറ്റായ രീതികളാണ് ഇത്തരത്തിൽ ഉണ്ടാകാനുള്ള കാരണം. ഇന്ന് ശരീരഭാരം കുറയ്ക്കുന്നതിനോ.
അല്ലെങ്കിൽ തിരക്കുപിടിച്ച ജീവിതത്തിന്റെ ഭാഗമായി രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്. ഇത്തരം ഒരു രീതിയുടെ ഭാഗമായി തന്നെ ആളുകൾ ഇന്ന് ഗ്യാസ്ട്രബിൾ അസിഡിറ്റി സംബന്ധമായ ദഹന ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിക്കുന്നു. അമിതമായി സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളുള്ള ആളുകളിലും അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ വലിയതോതിൽ കണ്ടുവരുന്നു.
നിങ്ങളും ഇത്തരത്തിലുള്ള അസിഡിറ്റി അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ രാവിലെ കഴിക്കുന്ന ഭക്ഷണം ഒഴിവാക്കാതിരിക്കുക. മാത്രമല്ല ഭക്ഷണത്തിന്റെ കൂടെ തന്നെ വെള്ളം കുടിക്കുന്ന ഒരു രീതിയും ഒഴിവാക്കണം. കാരണം ഇത് വയറിനകത്ത് കൂടുതൽ ദഹനപ്രക്രിയ നടത്തേണ്ട ഒരു അവസ്ഥ ഉണ്ടാകും. ചില ആളുകൾക്കുള്ള ഒരു ദുശ്ശീലമാണ് വർത്താനം പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതി.
ഇങ്ങനെ ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണത്തിനോടൊപ്പം തന്നെ ഗ്യാസും വയറിലേക്ക് ചെല്ലുകയും ഇത് കുടലുകളിൽ എയർ ബബിൾസ് ഉണ്ടാക്കുകയും ചെയ്യും. ഇതിന് ഭാഗമായി വലിയ തോതിൽ അസിഡിറ്റി ഉണ്ടാകാം. അമിതമായ ഉപ്പിന്റെ ഉപയോഗവും ഇത്തരത്തിലുള്ള അസിഡിറ്റി ഉണ്ടാക്കുന്നു. മൈദ പെട്ടെന്ന് ദഹിക്കാത്ത ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കാം. തുടർന്ന് വീഡിയോ കണ്ടു നോക്കൂ.