പല ആളുകളും നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് കൈകളിലോ കാലുകളിലോ കറുത്ത നിറത്തിലുള്ള ചരടുകൾ കെട്ടുന്നത്. പലപ്പോഴും ദുഷ്ട ശക്തികളിൽ നിന്നും രക്ഷ നേടുന്നതിനും പല ദൃഷ്ടി ദോഷത്തിൽ നിന്നും മുക്തി നേടുന്നതിനാണ് ആളുകൾ ഇത്തരത്തിൽ കറുത്ത ചരടുകൾ ധരിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട മറ്റൊരു സത്യം കൂടി ഇതിനു പുറകിൽ ഉണ്ട്. ആളുകളും ഇത്തരത്തിൽ കറുത്ത ചരടുകൾ ധരിക്കുന്നത് അത്ര അനുയോജ്യമല്ല.
ചില നക്ഷത്രത്തിൽ ജനിച്ച ആളുകൾ ഈ കറുത്ത ചരട് ധരിക്കുന്നത് ഇവർ വിചാരിച്ചതിന്റെ നേരെ വിപരീത ഫലം ഇവർക്ക് ഉണ്ടാകും. പ്രത്യേകിച്ചും ആറ് നക്ഷത്രത്തിൽ ജനിച്ച ആളുകൾക്കാണ് ഇത്തരത്തിൽ കറുത്ത ചരട് കെട്ടുന്നത് വിപരീത ഫലം ഉണ്ടാക്കുന്നത്. ഈ ആറ് നക്ഷത്രങ്ങളിൽ ഏറ്റവും ആദ്യത്തേത് മേടം രാശിയിൽ ജനിച്ചവരാണ്. മേടം രാശിയിൽ ഉൾക്കൊള്ളുന്ന അശ്വതി, ഭരണി,കാർത്തിക എന്നീ മൂന്ന് നക്ഷത്രങ്ങളാണ് ആദ്യത്തേത്.
യഥാർത്ഥത്തിൽ ഈ നക്ഷത്രക്കാരുടെ രാശ്യാധിപൻ ചൊവ്വയാണ്. ചൊവ്വയുടെ നിറം ചുവപ്പാണ് എന്നതുകൊണ്ടുതന്നെ ഇതിന് വിപരീതമായ കറുപ്പ് നിറത്തിലുള്ള ചരടുകൾ ധരിക്കുന്നത് ദോഷഫലം ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഈ നക്ഷത്രങ്ങളും ജനിച്ച ആളുകളാണ് നിങ്ങൾ എങ്കിൽ ചുവന്ന.
നിറത്തിലുള്ള ചരടുകളാണ് ധരിക്കേണ്ടത്. ഈ ചരടുകളിൽ രണ്ട് നാല് ആറ് എട്ട് എന്നിങ്ങനെയുള്ള കെട്ടുകളും കെട്ടിയിരിക്കണം. വൃശ്ചികം രാശിയിൽ ജനിച്ച വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്കും കറുത്ത ചരടുകൾ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അനുയോജ്യമായ നിറത്തിലുള്ള ചരടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.