ചെറിയ കുട്ടികളിലും മുതിർന്ന ആളുകളിലും പലപ്പോഴും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് മൂക്കിനകത്ത് ദശ വളരുന്ന അവസ്ഥ. മിക്കവാറും ചെറിയ കുട്ടികളാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതലായും കാണാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരത്തിൽ മൂക്കിൽ ദശ വളരുന്നതിനുള്ള കാരണം തിരിച്ചറിയേണ്ടതുണ്ട്. ഒരുപാട് കാലം നീണ്ടു നിൽക്കുന്ന മൂക്കിനകത്ത് ഉണ്ടാകുന്ന ഇൻഫെക്ഷനുകളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ദശ വളരുന്നത്.
ഒരു മാംസ കഷണം എന്നതിലുപരിയായി ഇത് ആദ്യം ഒരു ജെല്ലി രൂപത്തിലാണ് കാണപ്പെടുന്നത്. ഇതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ചികിത്സിക്കുകയാണ് എങ്കിൽ സർജറിയില്ലാതെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. പ്രധാനമായും ഒരുപാട് നാളുകൾ നീണ്ടുനിൽക്കുന്ന മൂക്കിനകത്ത് ഉണ്ടാകുന്ന അലർജി ബുദ്ധിമുട്ടുകളുടെ ഭാഗമായും ഇത്തരത്തിൽ ദശ ഉണ്ടാകാം. ചെറുതായി തന്നെ മൂക്ക് ഒന്ന് ഉയർത്തി നോക്കുന്ന സമയത്ത് മൂക്കിന്റെ.
അറ്റത്തായി കാണപ്പെടുന്ന ഒരു മാംസ കഷണം പോലെ തോന്നുന്ന ഒന്നാണ് ഇത്. ഏറ്റവും ആരംഭ ഘട്ടത്തിൽ ഇത് ഒരു ജെൽ രൂപത്തിൽ ആയിരിക്കും കാണപ്പെടുന്നത്. ഈ രൂപത്തിൽ ഇത് അധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല എങ്കിലും ഇതിന്റെ ബുദ്ധിമുട്ടുകളുടെ ആരംഭം ചെറുതായി കാണാനാകും.
എന്നാൽ ഇത് ചികിത്സിക്കാതെ മുന്നോട്ടുപോകും തോറും കൂടുതൽ കട്ടിയായി ഒരു സർജറിയിലൂടെ മാത്രം നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തിലുള്ള ദശ വളരുന്നതിന്റെ ഭാഗമായി ബന്ധം അറിയാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാകും ചിലർക്ക് ശ്വാസം എടുക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. രണ്ട് ദ്വാരങ്ങളിലും ഒരുപോലെ ഉണ്ടായാൽ വലിയ പ്രയാസമാണ് അനുഭവിക്കേണ്ടി വരിക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.