ഒരു പ്രമേഹ രോഗിയുടെ ഒരു ദിവസം ഇങ്ങനെ ആയിരിക്കണം

ഇന്ന് പ്രമേഹം ഇല്ലാത്ത ആളുകൾ സമൂഹത്തിൽ വളരെയധികം കുറവാണ് എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് സമൂഹത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതുകൊണ്ടുതന്നെ പ്രമേഹരോഗികൾക്ക് ആവശ്യമായ രീതിയിലുള്ള ജീവിതക്രമത്തെക്കുറിച്ച് അറിവ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ യഥാർത്ഥത്തിൽ ഇന്ന് എന്ത് ഭക്ഷണം കഴിക്കണം എന്ന് പറയുന്നു എങ്കിലും ഏത് രീതിയിലാണ് ജീവിതക്രമം ചിട്ടപ്പെടുത്തേണ്ടത്.

   
"

എന്ന് എല്ലാവർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വ്യക്തിയാണ് എങ്കിൽ അനാവശ്യമായ ടെൻഷനുകളും അധികം സ്ട്രസ്സ് ഉണ്ടാക്കുന്ന രീതിയിലുള്ള ഒരു ജീവിത ശൈലിയോ ഒഴിവാക്കുന്നതാണ് ഉത്തമം. മാത്രമല്ല നിങ്ങളുടെ പ്രമേഹത്തെ നിങ്ങളിൽ നിന്നും ഒഴിവാക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും വലിയ പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എപ്പോഴും ഒരു ഉന്മേഷത്തോടെയും പ്രസന്നതയിലും എഴുന്നേൽക്കാൻ ശ്രദ്ധിക്കുക. അതിരാവിലെ എഴുന്നേൽക്കാൻ സാധിക്കുന്നില്ല എങ്കിലും കുറഞ്ഞത് ആറുമണി നേരത്ത്.

എങ്കിലും എഴുന്നേൽക്കാനായി ശ്രമിക്കാം. നേരം വൈകി എഴുന്നേൽക്കുന്നതും നേരം വൈകി ഉറങ്ങുന്നതും ഒരുപോലെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് നേരത്തെ എഴുന്നേറ്റ് നേരത്തെ കിടക്കുന്നതാണ് എന്തുകൊണ്ടും നല്ല ഒരു ജീവിതശൈലിക്ക് ഉത്തമം. എഴുന്നേറ്റ് ഫ്രഷായ ശേഷം പുറത്തേക്ക് ഇറങ്ങി പ്രകൃതിയിലെ കാഴ്ചകൾ കാണുകയും അല്പം സൂര്യപ്രകാശം കൊള്ളുകയും ചെയ്യുന്നത് ഒരുപാട് ഗുണം ചെയ്യും. ചായ കുടിക്കുന്ന ശീലമുള്ള ആളുകളാണ് എങ്കിൽ മധുരമില്ലാത്ത ഒരു ചെറിയ ഗ്ലാസ് ചായ കുടിക്കാം പരമാവധിയും ഗ്രീൻ ടീ കുടിക്കുന്നതായിരിക്കും ഉത്തമം. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top