കന്നിമൂലയിൽ വരാൻ പാടില്ലാത്ത വസ്തുക്കളും അവ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും മനസ്സിലാക്കാം…

വാസ്തു ശാസ്ത്രപ്രകാരം നാല് ദിശകളാണ് പ്രധാനമായും വരുന്നത്.. വടക്ക് തെക്ക് കിഴക്ക് പടിഞ്ഞാറ് എന്നീ നാല് ദിശകൾക്കും ഈ നാല് ദിശകൾ ചേർന്നുവരുന്ന ദിശകൾക്കും വളരെയധികം പ്രാധാന്യങ്ങൾ നൽകുന്നു.. ഇതിൽ തെക്ക് പടിഞ്ഞാറ് ദിശ കന്നി മൂല എന്ന് അറിയപ്പെടുന്നു.. ഈ ദിശ 8 ദിക്കുകളിലും വെച്ച് ഏറ്റവും ശക്തി ഏറിയ ദിശ എന്നാണ് അറിയപ്പെടുന്നത് അതുകൊണ്ടുതന്നെ ഈ ദിശ വളരെയധികം പ്രാധാന്യം അർഹിക്കുന്നു.. വാസ്തു ശാസ്ത്രപ്രകാരം ഈശാനുകോൺ അഥവാ വടക്ക് കിഴക്കേ മൂല താഴുന്നതും കന്നിമൂല ഉയർന്നു നിൽക്കുന്നതുമായ ഭൂമി തെരഞ്ഞെടുക്കുന്നത് വളരെ ഉത്തമമായി കരുതപ്പെടുന്നു…

   
"

8 ദിക്കുകളിൽ 7 ദിക്കുകളുടെ അധിപന്മാർ എന്നു പറയുന്നത് ദേവന്മാർ തന്നെയാണ്.. എന്നാൽ തെക്ക് പടിഞ്ഞാറെ മൂലയുടെ അധിപൻ എന്ന് പറയുന്നത് അസുരന്മാരാണ്.. അതുകൊണ്ടുതന്നെ കന്നിമൂലയ്ക്ക് വളരെയധികം പ്രാധാന്യം നൽകപ്പെടുന്നു.. ഈ ദിശയിൽ ഏതെല്ലാം വസ്തുക്കൾ വരാൻ പാടില്ല എന്നും ഏതെല്ലാം വസ്തുക്കൾ ഈ ദിശയിൽ വരുന്നത് ഉചിതം ആകുന്നു എന്നും ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കന്നിമൂല ഭാഗത്ത് ശരിയായ നിർമിതികൾ അല്ലെങ്കിൽ ആ ഒരു കുടുംബത്തിൽ എപ്പോഴും ഒരു സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നതായിരിക്കും.. .

അതുകൊണ്ടുതന്നെ കന്നി മൂലയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.. കന്നിമൂലയിൽ ഗേറ്റ് അല്ലെങ്കിൽ കവാടം പോലുള്ളവ ഒരിക്കലും വരാൻ പാടില്ല.. കൂടാതെ വഴികളും ഈ ദിശയിൽ ഉണ്ടാവാൻ പാടില്ല.. കൂടാതെ ഈയൊരു ഭാഗത്ത് കാർപോർച്ച് വരുന്നതും ഉചിതമായ കാര്യമല്ല.. ഇവിടെ കഴിവതും അടുക്കളയും ഒഴിവാക്കേണ്ടതാണ്.. കുളിമുറി അതുപോലെ തന്നെ കക്കൂസ് സെപ്റ്റിടാങ്ക് പോലുള്ളവ ഒരിക്കലും ഈ ദിശയിൽ വരാൻ പാടില്ല.. കൂടാതെ ഈ ഭാഗങ്ങളിൽ കിണർ അതുപോലെ കുഴികൾ പോലുള്ളവയും ഒരിക്കലും വരാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top