ഗജകേസരി യോഗം എന്ന പലരും പറഞ്ഞു നിങ്ങൾ കേട്ടി ട്ടുണ്ട്.. യഥാർത്ഥത്തിൽ എന്താണ് ഈ പറയുന്ന ഗജകേസരിയോഗം എന്ന് നമുക്ക് ആദ്യമേ മനസ്സിലാക്കാം.. അതിനുശേഷം നമുക്ക് ഈ ഒരു യോഗം എങ്ങനെയാണ് നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് അതുപോലെ അതിന്റെ ഫലങ്ങൾ പരിപൂർണ്ണമായും എങ്ങനെ നമുക്ക് അനുഭവിക്കാൻ സാധിക്കും അതുപോലെ അത്തരം ഭാഗ്യം ജീവിതത്തിൽ കടന്നുവരുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് നോക്കാം…
ഈ പറയുന്ന ഗജ കേസരി യോഗം ജാതകത്തിൽ കുറവുള്ള ആളുകളാണ് എങ്കിൽ നിങ്ങൾക്ക് പ്രാർത്ഥനകളും വ്രതവും കൊണ്ട് ഈ യോഗം അതിൻറെ ഉന്നതിയിലേക്ക് പരമാവധി ഉയർത്തുവാൻ സാധിക്കുന്നതാണ്.. അപ്പോൾ എന്താണ് ഈ പറയുന്ന ഗജകേസരിയോഗം എന്ന് ചോദിച്ചാൽ ഗജം എന്ന് വെച്ചാൽ ആന എന്നാണ് അതുപോലെതന്നെ കേസരി എന്നുള്ളതിന്റെ പര്യായം സിംഹം എന്നാണ്.. അപ്പോൾ ഈ പറയുന്ന ഗജ കേസരി യോഗത്തിൽ ആനയും സിംഹം എവിടെ നിന്നാണ് വന്നത് എന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും…
ആന എന്ന് വെച്ചാൽ ജാതകന്റെ മനസ്സിനെയാണ് പ്രതിനിധാനം ചെയ്യുന്നത്.. മനസ്സ് ആനയെ പോലെയാണ്.. മനസ്സിൻറെ വലിപ്പം അങ്ങനെ ആർക്കും പെട്ടെന്ന് അളക്കാൻ കഴിയില്ല.. ഒരു നിമിഷം കൊണ്ട് നമ്മുടെ മനസ്സ് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുന്നതാണ്.. എവിടെയും ചെല്ലുന്നതാണ്.. അതായത് ഞാനിപ്പോൾ ചിന്തിക്കുകയാണ് ഞാൻ ഒരു ന്യൂയോർക്ക് സിറ്റിയിലാണ് എന്ന ഭാവന ചെയ്യുന്നു.. എൻറെ ശരീരം ലോകത്തെവിടെയാണെങ്കിലും എൻറെ മനസ്സ് ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിക്കഴിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….