ശരീരഭാരം കൂടുക എന്നത് പലപ്പോഴും ശരീരത്തിന് മാത്രമല്ല മാനസികമായും നിങ്ങൾക്ക് അസ്വസ്ഥതകൾ ഉണ്ടാകാനുള്ള കാരണമാണ്. ശരീരത്തിന് ഉയരത്തിന്റെ അനുസരിച്ച് മാത്രം ഭാരം നിലനിർത്തുക എന്നതാണ് ആവശ്യമായ കാര്യം. ഉയരത്തിനേക്കാൾ കൂടിയ രീതിയിൽ ഭാരം വർധിച്ചുവരുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയാക്കും. കൊളസ്ട്രോൾ ഫാറ്റി ലിവർ യൂറിക്കാസിഡ് എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള.
രോഗാവസ്ഥകൾ ഇതിന്റെ ഭാഗമായി വന്നുചേരാം. ഇങ്ങനെ ശരീരഭാരം വർദ്ധിക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് കാരണമാകുന്നത്. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിൽ നല്ല നിയന്ത്രണം ഏർപ്പെടുത്തുക എന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ അഭികാമ്യമായ കാര്യമാണ്. ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കാം എങ്കിലും അത് ഏറ്റവും കുറഞ്ഞ അളവിൽ പലപ്പോഴും ഒരിക്കൽ മാത്രമായി ചെയ്യുക. ശരീരത്തിന്റെ.
ഭാരം കൃത്യമായ ഒരു സ്റ്റാൻഡേർഡിൽ എത്തുന്നത് വരെ നല്ല ഡയറ്റ് പ്ലാനുകൾ ശേഖരിക്കുന്നത് തന്നെയാണ് ഉത്തമം. ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് നമുക്ക് കാർബോഹൈഡ്രേറ്റ് പാല് പാലുൽപന്നങ്ങൾ മൈദ മധുരം എന്നിവയെല്ലാം പൂർണമായും ഒഴിവാക്കാം. പകരം ഒരു ദിവസം പച്ചക്കറികൾ മാത്രം കഴിച്ചുകൊണ്ടും മറ്റൊരു ദിവസം പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും നിങ്ങൾക്ക് ഡയറ്റുകൾ ചെയ്യാം. ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് ചെയ്യുന്നതും ഗുണകരമായ മാർഗമാണ്. ഫാസ്റ്റിംഗ് മാത്രമല്ല ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യുക എന്നതും ആവശ്യമായ ഘടകമാണ്. ഇങ്ങനെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ശരീരഭാരം നിയന്ത്രിക്കാനും കുറയ്ക്കാനും സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.
https://youtu.be/glO1Ih1RpQ8