ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും അധികം കണ്ടുവരുന്ന രോഗാവസ്ഥകളിൽ പ്രധാനി ഫാറ്റി ലിവർ തന്നെയാണ്. പ്രധാനമായും ഈ ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിനെ നമ്മുടെ ജീവിതശൈലിയാണ് ഏറ്റവും കൂടുതലായി കാരണമാകുന്നത്. പണ്ടുകാലങ്ങളിൽ എല്ലാം തന്നെ മദ്യപാനശീലമുള്ള ആളുകൾക്ക് മാത്രം വന്നിരുന്ന ഒരു രോഗാവസ്ഥ ആയിരുന്നു ഫാറ്റി ലിവർ. എന്നാൽ ആരോഗ്യ ശീലമുള്ള ആളുകൾ പോലും ഈ രോഗാവസ്ഥ വരുന്നുണ്ട്.
എന്നത് ഒരു വാസ്തവമാണ്. പ്രത്യേകിച്ചും നമ്മുടെ ഭക്ഷണശീലം ശരിയല്ലാത്ത അവസ്ഥയിലേക്ക് മാറുന്നതും, വ്യായാമ ശീലം ഇല്ലാതെ വരുന്നതും, അമിതമായ അളവിൽ പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുന്നതും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. നിങ്ങളും ഈ രീതിയിൽ ഫാറ്റി ലിവർ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും.
നിങ്ങളുടെ ജീവിതശൈലി വലിയ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച് ഭക്ഷണത്തിലും വ്യായാമത്തിനും ജീവിതശൈലിയിലും.ദിവസവും നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അമിതമായ കൊഴുപ്പ് ഒഴിവാക്കാം. മാത്രമല്ല ദിവസവും ഒരു കപ്പ് മോരിലേക്ക് അല്പം ചുവന്നുള്ളി കറിവേപ്പില എന്നിവ ചതച്ച് ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒന്നര ടീസ്പൂൺ അളവിൽ ബാർലി ചേർത്ത് തിളപ്പിച്ച് കഴിക്കുന്നത് ഫലപ്രദമാണ്. ക്യാബേജ് കോളിഫ്ലവർ പോലുള്ള പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.