സന്ദീപ് ഒന്നാന്തരം നല്ല ഒരു കൃഷിക്കാരനായിരുന്നു. വിവാഹ പ്രായമായി എന്നത് വീട്ടുകാർ ഓർമ്മിപ്പിക്കാൻ തുടങ്ങിയതോടെ ബ്രോക്കറെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിച്ചു. കുമാരേട്ടൻ ആള് അല്പം ഫാസ്റ്റ് ആയതുകൊണ്ട് തന്നെ പിറ്റേദിവസം തന്നെ ഒരു പെണ്ണുകാണലിന് കൂട്ടിക്കൊണ്ടു പോയി. പെൺകുട്ടിയുടെ വീടിനു മുൻപിൽ എത്തിയപ്പോൾ കുമാരേട്ടൻ ഒന്ന് നിൽക്കൂ എന്ന് പറഞ്ഞ് അകത്തേക്ക് കയറിപ്പോയി. തന്റെ മകളെ ഒരു ഗവൺമെന്റ്.
ഉദ്യോഗസ്ഥന് മാത്രമേ കെട്ടിച്ചു കൊടുക്കൂ എന്നും കർഷകനെ അപമാനിക്കുന്ന രീതിയിലുള്ള സംസാരവും പുറത്തുനിന്നുകൊണ്ടുതന്നെ സന്ദീപ് കേട്ടിരുന്നു. അതുകൊണ്ട് കുമാരേട്ടൻ പിന്നെ അധികം ഒന്നും വിവരിക്കാൻ വന്നില്ല. നീ അടുത്തൊന്നും പെണ്ണുകാണല്ലേ താൻ വരില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ തന്റെ കടയിലേക്ക് മാറിപ്പോയി സന്ദീപ്. ആ പലചരക്ക് കടയിലിരുന്നു കൊണ്ട് ഒരുപാട് കാര്യങ്ങൾ ആലോചിക്കാറുണ്ടായിരുന്നു.
അന്ന് സന്ധ്യയ്ക്ക് ഭക്ഷണം കഴിക്കുന്ന സമയത്ത് കാണാൻ പോയ പെണ്ണിനെ കുറിച്ച് അമ്മയും പെങ്ങളും ചോദിച്ചപ്പോൾ ഒരുപാട് ഇല്ലാ കഥകൾ ഉണ്ടാക്കി പറഞ്ഞു. പിറ്റേദിവസം കടയിലെ വരുമാനം ബാങ്കിൽ നിക്ഷേപിക്കാൻ ആയിപ്പോയപ്പോഴാണ് അതേ പെൺകുട്ടി അവിടെ വെച്ച് ആദ്യമായി കാണുന്നത്. ദീപയാണ് ഇങ്ങോട്ട് കയറി സംസാരിച്ചതും പരിചയം പുതുക്കിയത്. പിറ്റേന്ന് കടയിലേക്ക് ഒരു പേന വാങ്ങുന്നതിന് വേണ്ടി ദീപ വന്നു. പിന്നെ എല്ലാ ദിവസവും തുടർന്നു. തനിക്ക് ഗവൺമെന്റ് ജോലിക്കാരനെ അല്ല ഈ പലചരക്ക് കടക്കാരനെയാണ് വേണ്ടത് എന്ന് അവൾ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. തുടർന്ന് വീഡിയോ കാണാം.