ഇനി ഇവിടെ കറിവേപ്പില വളർന്നാൽ ഉറപ്പാണ് നിങ്ങൾക്ക് നേട്ടങ്ങൾ വന്നുചേരും

സാധാരണയായി ഒരു വീട്ടിൽ പലപ്പോഴായി വെച്ച് പിടിപ്പിച്ചു എങ്കിലും നന്നായി തഴച്ചു വളരാത്ത പ്രശ്നം ഉണ്ടാകുന്ന ഒരേയൊരു ചെടി കറിവേപ്പില തന്നെയാണ്. ഒരു വീട്ടിലേക്ക് ഏറ്റവും ആവശ്യമായതും എന്നും ഉപയോഗിക്കേണ്ട ഒന്നുമാണ് കറിവേപ്പില. അതുകൊണ്ടുതന്നെയാണ് ആളുകൾ ഈ കറിവേപ്പില വെച്ച് പിടിപ്പിക്കാൻ ഒരുപാട് പ്രയാസപ്പെടുന്നതും. പ്രധാനമായും ഒരു വീട് ആയാൽ കറിവേപ്പില ഒരു തൈ ഉണ്ടാകുന്നത് എന്തുകൊണ്ടും അത്യുത്തമമാണ്.

   
"

പ്രത്യേകിച്ച് കറിവേപ്പില നിങ്ങളുടെ വീട്ടിൽ പിടിച്ചു കിട്ടുന്നതിന് അല്പം പ്രയാസം ഉണ്ടെങ്കിൽ ഇത് പിടിച്ചു കിട്ടി വളർന്നു പന്തലിക്കുന്നത് ഈശ്വര കടാക്ഷം ഒന്നുകൊണ്ട് മാത്രമാണ്. ഈശ്വര സാന്നിധ്യം ഉള്ള മണ്ണിലാണ് കറിവേപ്പില നന്നായി തഴച്ചു വളരുന്നത്. നിങ്ങളുടെ മണ്ണിൽ കറിവേപ്പില പിടിച്ച് കിട്ടി.

എങ്കിൽ ഉറപ്പിച്ചോളൂ അവിടെ ഈശ്വര സാന്നിധ്യം ഉണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ കറിവേപ്പില നട്ടുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ രണ്ട് സ്ഥാനങ്ങൾ ആണ് ഉള്ളത്. നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് വീടിന്റെ സ്റ്റെപ്പിൽ നിന്നും നാല് അടി മാറി കറിവേപ്പില വെച്ചോളൂ. ഇതേ രീതിയിൽ തന്നെ തെക്കുഭാഗത്തും വീടിനു നാല് അടി മാറി കറിവേപ്പില നട്ടു പിടിപ്പിക്കാം. ഒരിക്കലും ഒരു വീടിന്റെ ഇഷാന് കോണ് കന്നിമൂല അഗ്നികോണ് എന്നിവിടങ്ങളിൽ ഒന്നും കറിവേപ്പില നട്ടുപിടിപ്പിക്കരുത്. അതുപോലെതന്നെ സന്ധ്യ സമയത്ത് കറിവേപ്പില പൊട്ടിക്കുന്നതും ദോഷമാണ്. കറിവേപ്പില എപ്പോഴും തണ്ടോടുകൂടി ഒടിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും തിരിഞ്ഞ് എടുക്കുന്ന രീതി നന്നല്ല. തുടർന്ന് വീഡിയോ കാണാം.

Scroll to Top